4ജി കഴിഞ്ഞ് 5ജിയുടെ മാസ്സ് എൻട്രി! Lava Bold N2 5G ഇതാ എത്തുന്നു

ഇന്ത്യയുടെ സ്വന്തം ബ്രാൻഡായ ലാവ അടുത്ത ബജറ്റ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ പുറത്തിറക്കുന്നു. മിതമായ വിലയിൽ മികച്ച ഫീച്ചറുകളുള്ള Lava Bold N2 5G ഫോണാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. കുറഞ്ഞ ചിലവിൽ ഒരു സൂപ്പർ 5G ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള മികച്ച ഓപ്ഷനാണിത്. മികച്ച ഡിസൈനും കരുത്തുറ്റ ബാറ്ററിയും അടങ്ങുന്ന ലാവ ബോൾഡ് എൻ2 5ജി ജൂൺ 3 ന് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നാണ് കമ്പനി അറിയിച്ചത്. സ്മാർട്ട് ഫോണിൽ എന്തൊക്കെ സവിശേഷതകളാകും നൽകുന്നതെന്ന് അറിയാം.

Lava Bold N2 5G India Launch

മുമ്പ് 74999 രൂപയ്ക്ക് ഇറക്കിയ ലാവ ബോൾഡ് എൻ2 4ജി ഫോണിന്റെ 5ജി എഡിഷനാണ് വരാനിരിക്കുന്നത്. ജൂൺ 3 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ പുതിയ 5ജി സ്മാർട്ട് ഫോൺ അവതരിപ്പിക്കും. ആമസോണിൽ ഇതിനകം ലാവ ബോൾഡ് N2 5ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫോണിന് ഒരു നീല വേരിയന്റുണ്ടാകുമെന്നും വാർത്തകൾ വരുന്നു.

ലാവ ബോൾഡ് എൻ2 5ജി പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ലാവ ബോൾഡ് N2 5ജി ഫോണിലും പഴയ 4ജി മോഡലിന് സമാനമായ ഫീച്ചറുകളാകും കൊടുക്കുന്നത്. ഇതിൽ 13MP പ്രൈമറി ക്യാമറ നൽകുമെന്ന് സൂചനയുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങ് ആവശ്യങ്ങൾക്കും 5MP ഫ്രണ്ട് ക്യാമറയും സജ്ജീകരിക്കും. 10W വയർഡ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5000mAh ബാറ്ററിയിലാകും ഫോൺ പ്രവർത്തിക്കുന്നത്. സ്മാർട്ട് ഫോണിൽ 6.75-ഇഞ്ച് HD+ LCD ഡിസ്പ്ലേ കൊടുത്തേക്കും. ഇതിന് 90Hz റിഫ്രഷ് റേറ്റുമുണ്ടാകും.

Also Read: 7000mAh പവർഫുൾ Motorola Edge 70 Fusion ബമ്പർ ഓഫറിൽ ആമസോണിൽ!

യൂണിസോക് SC9863A SoC പ്രോസസറിൽ ലാവ പ്രവർത്തിക്കും. ഗോ വേർഷനിലുള്ള ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയർ ലാവ ഈ ബജറ്റ് 5ജിയിൽ ഉൾപ്പെടുത്തുന്നുണ്ട്. എല്ലാ ദൈനംദിന ടാസ്കുകളും ഭംഗിയായി ചെയ്യുന്ന, 5G സ്മാർട്ട്‌ഫോൺ ആഗ്രഹിക്കുന്നവർക്ക് ഈ ലാവ ഫോൺ അനുയോജ്യമാകും. എന്നാൽ മൊബൈൽ ഫോണിന്റെ വിലയും മറ്റും ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

Lava Bold N2 4G: സവിശേഷതകൾ

അതേ സമയം ഈ വർഷമാദ്യം ഇറക്കിയ ലാവ ബോൾഡ് എൻ2 4ജിയുടെ പ്രത്യേകതകൾ എന്തൊക്കെയായിരുന്നു എന്ന് അറിയണ്ടേ?

6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയും IP64 റേറ്റിംഗുമുള്ള 4ജി ഫോണായിരുന്നു ലാവ ബോൾഡ് എൻ2 4ജി. ഇതിൽ 5,000mAh ബാറ്ററിയും യൂണിസോക്കിന്റെ SC9863A ചിപ്‌സെറ്റുമാണ് നൽകിയിരുന്നത്. ലാവ ബോൾഡ് N2 4ജിയിൽ 13 മെഗാപിക്സൽ പ്രൈമറി ഷൂട്ടറുണ്ടാകും. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :