6 ജിബിയുടെ റാംമ്മിൽ ഷവോമിയുടെ റെഡ്മി നോട്ട് 5 ,പ്രൊ വിപണിയിൽ എത്തി ,വില 9999 രൂപമുതൽ

HIGHLIGHTS

ഷവോമിയുടെ പുതിയ മോഡലുകൾ എത്തി

 

ഷവോമിയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തി .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്ഷകാർട്ടിലും കൂടാതെ mi സൈറ്റിലും ലഭ്യമാകുന്നു .വോമി റെഡ്മി നോട്ട് 5 ,ഷവോമി റെഡ്മി 5 പ്രൊ എന്നി മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .റെഡ്മി നോട്ട് 5 പ്രധാനമായും  രണ്ടു വേരിയന്റുകളില്‍ ലഭ്യമാണ്. 

 

അടിസ്ഥാന വേരിയന്റ് 3 ജിബി റാം, 32 ജി സ്റ്റോറേജ് എന്നിവയോടെയാണ് എത്തുന്നത്. ഡ്യൂവൽ പിൻ ക്യാമെറയിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .ഇതിന്റെ മറ്റൊരു മോഡലാണ് 4 ജിബി റാം, 64 ജിബി സ്റ്റോറേജിൽ പുറത്തിറങ്ങിയിരിക്കുന്നത് .റെഡ്മി നോട്ട് 5 പ്രോ രണ്ട് വേരിയന്റുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് . 

4 ജിബി റാം, 64 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഒരു മോഡലും, 6 ജിബി റാം, 64 ജിബി സ്റ്റോറേജുള്ള രണ്ടാമത്തെ മോഡലുമാണ് പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ 6 ജിബിയുടെ മോഡൽ ഉപഭോതാക്കൾക്ക് സ്വന്തമാക്കാം 16999 രൂപയ്ക്ക് . 6 ജിബി റാം ഫോണ്‍ 20,000 രൂപയില്‍ താഴെ ഷവോമി പുറത്തിറക്കുന്നത്  ആദ്യമായാണ് .

12 മെഗാപിക്സലിന്റെ (1.25-micron pixel സെൻസർ )പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് 

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :