4500 രൂപ റെയിഞ്ചിൽ ജിയോ 4g ഫോൺ 3 എത്തുന്നു?
ജിയോയുടെ ഏറ്റവും പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ
Surveyജിയോയുടെ ഈ വർഷം പുറത്തിറങ്ങുന്ന മറ്റൊരു ഉത്പന്നമാണ് ജിയോ ഫോൺ 3 .2019 ൽ തന്നെ ഈ ഫോണുകൾ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ജിയോയുടെ ഫീച്ചർ ഫോണുകൾക്ക് ശേഷം ജിയോ ഫോൺ 2 എത്തിയിരുന്നു .വാട്ട്സ് ആപ്പും ഫേസ്ബുക്കും എല്ലാംതന്നെ ഉപയോഗിക്കാവുന്ന ഒരു ചെറിയ ഫോൺ ആയിരുന്നു ജിയോ ഫോൺ 2 എന്ന മോഡൽ .എന്നാൽ ഇപ്പോൾ പുറത്തിറക്കുന്നത് അൽപ്പം വലിയ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന 4ജി ഫോണുകളാണ് .ഈ വർഷം മധ്യത്തിൽ തന്നെ ജിയോയിൽ നിന്നും ഫോൺ 3 പ്രതീക്ഷിക്കാവുന്നതാണ് .
ജിയോ ഫോൺ 2 ൽ നിന്നും ഒരുപാടു അപ്പ്ഡേറ്റ് ചെയ്ത ഒരു ഫോൺ ആണ് ജിയോ ഫോൺ 3 .ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ 2 ജിബിയുടെ റാം അതുപോലെതന്നെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾക്കുണ്ട് .ജിയോ ഫോൺ 2 നു 2.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയും കൂടാതെ 4 ജിബിയുടെ ഇന്റേർണൽ സ്റ്റോറേജ് മാത്രമേ ഉണ്ടായിരുന്നുള്ളു .5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ജിയോ ഫോൺ 3 എന്ന മോഡലുകൾക്കുണ്ട് .
ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചു പറയുകയാണെങ്കിൽ KaiOS അല്ലെങ്കിൽ ആൻഡ്രോയിഡിന്റെ Android Go OS ആയിരിക്കും പുറത്തിറങ്ങുന്നത് .റിപ്പോർട്ടുകൾ പ്രകാരം ജിയോ ഫോൺ 3 പുറത്തിറങ്ങുന്നത് ജൂൺ മാസത്തിലായിരിക്കും .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 4500 രൂപയാണ് .ജിയോയുടെ കഴിഞ്ഞ ഫീച്ചർ ഫോണുകളുടെ വില 1500 രൂപയും അതുപോലെ തന്നെ ജിയോ ഫോൺ 2 മോഡലുകളുടെ വില 2999 രൂപയും ആയിരുന്നു .
ജിയോ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ഉടൻ എത്തുന്നു
നിലവിൽ ഏറ്റവും കൂടുതൽ ഓഫറുകൾ നൽകുന്ന ടെലികോം കമ്പനികളിൽ ഒന്നാണ് ജിയോ .ജിയോ എത്തിയതിനു ശേഷമാണ് ഉപഭോതാക്കൾ കൂടുതലായി 4ജി ഉപയോഗിച്ച് തുടങ്ങിയത് .ജിയോയുടെ അൺലിമിറ്റഡ് ഓഫറുകൾക്ക് ശേഷമാണു മറ്റു ടെലികോം കമ്പനികളും മികച്ച അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കിയത് എന്നുതന്നെ പറയാം .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോയിൽ നിന്നും ഉടൻ തന്നെ ഉപഭോതാക്കൾക്ക് 5ജി സ്മാർട്ട് പ്രതീക്ഷിക്കാം .അതോടൊപ്പം 5 ജി നെറ്റ്‌വര്‍ക്കും ജിയോയിൽ നിന്നും പ്രതീക്ഷിക്കാം .അതിന്നായി 8000 മുതൽ 10000 ടവറുകളാണ് ഇതിന്നായി സ്ഥാപിക്കുവാൻ പോകുന്നത് .കൂടാതെ BSNL ലും അവരുടെ പുതിയ 5ജി ടെക്നോളോജിയുമായി ഉടൻ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
