itel P55, P55+ Launch: 10000 രൂപയ്ക്ക് താഴെ 50MP AI ക്യാമറയുള്ള 3 ഫോണുകൾ

HIGHLIGHTS

10000 രൂപയ്ക്ക് താഴെ 3 ബജറ്റ് ഫോണുകൾ

2 ഐടെൽ ഫോണുകളാണ് വിപണിയിൽ എത്തിയത്

itel P55, itel P55+ എന്നീ ഫോണുകളാണ് ലോഞ്ച് ചെയ്തത്

itel P55, P55+ Launch: 10000 രൂപയ്ക്ക് താഴെ 50MP AI ക്യാമറയുള്ള 3 ഫോണുകൾ

വില കുറഞ്ഞ സ്മാർട്ഫോണുകളിലെ പ്രമുഖ ബ്രാൻഡാണ് itel. ഇപ്പോഴിതാ ഐടെൽ പുതിയ ബജറ്റ് ഫോണുകൾ പുറത്തിറക്കിയിരിക്കുകയാണ്. itel P55, itel P55+ എന്നീ ഫോണുകളാണ് ലോഞ്ച് ചെയ്തത്. 7000 രൂപയിൽ തുടങ്ങുന്ന ഫോണുകളാണ് ഇവ. മൂന്ന് ഫോണുകൾക്കും 10,000 രൂപയിൽ താഴെയാണ് വില. ഇതിന്റെ ഫീച്ചറുകൾ നോക്കാം.

Digit.in Survey
✅ Thank you for completing the survey!

2 itel P55 ഫോണുകൾ

2 ഐടെൽ ഫോണുകളാണ് വിപണിയിൽ എത്തിയത്. 7,499 രൂപയുടെ ഐടെൽ പി55 ഫോൺ ആണ് ബേസിക് മോഡൽ. ഇതിന് 4GB റാമും, 128GB സ്റ്റോറേജുമാണുള്ളത്. ഇന്ന് ലോഞ്ച് ചെയ്ത ഫോണിന് 500 രൂപ കിഴിവുണ്ട്. ഇങങനെ 6,999 രൂപ നിരക്കിൽ ഫോൺ വാങ്ങാം. 8GB + 128GB ഐടെൽ ഫോണിന് 8,999 രൂപ വില വരും. ഇവ 3 ആകർഷക നിറങ്ങളിലുള്ള ഫോണാണിത്. മൂൺലിറ്റ് ബ്ലാക്ക്, ബ്ലൂ, ബ്രില്ല്യൈന്റ് ഗോൾഡ് എന്നീ നിറങ്ങളിൽ വാങ്ങാം.

itel P55, P55+ ഫീച്ചറുകൾ
itel P55, P55+ ഫീച്ചറുകൾ

itel P55 ഫീച്ചറുകൾ

ആൻഡ്രോയിഡ് 14 ഗോ ആണ് ഫോണിലെ OS. ഇതിന് 6000 mAh ബാറ്ററിയും വരുന്നു.

itel P55, P55+ ഫീച്ചറുകൾ

720 x 1600 പിക്‌സൽ റെസല്യൂഷനുള്ള ഫോണാണിത്. 6.6 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് രണ്ട് ഫോണുകളിലുമുള്ളത്. 90Hz റീഫ്രെഷ് റേറ്റും ഇതിലുണ്ട്. ആൻഡ്രോയിഡ് 13 OS-ലാണ് ഇത് പ്രവർത്തിക്കുന്നത്.

ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നത് യൂണിസോക് T606 12nm പ്രൊസസറാണ്. ഐടെൽ P55, P55+ എന്നിവയിൽ 50MP പ്രൈമറി ക്യാമറയുണ്ട്. ഇതിൽ സെക്കൻഡറി AI ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. സെൽഫി സ്‌നാപ്പറിനായി ഫോണിൽ 8 എംപിയുടെ സെൻസറും ഉപയോഗിച്ചിട്ടുണ്ട്. ഡ്യുവൽ 4G VoLTE, Wi-Fi 802.11 എന്നീ ഫീച്ചറുകൾ ഫോണിലുണ്ട്. ബ്ലൂടൂത്ത് 5, GPS, USB ടൈപ്പ്-C ഫീച്ചറുകളും ഇതിൽ വരുന്നു. NFC ഫീച്ചറും P55+ ഫോണിലുണ്ട്.

READ MORE: iPhone 15, Oneplus 12 offer: ഏറ്റവും പുതിയ പ്രീമിയം 5G ഫോണുകൾക്ക് വിലക്കുറവ്

18W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇവ രണ്ടിനും 5,000mAh ബാറ്ററിയാണുള്ളത്. ഫോണുകൾ 45W ചാർജിങ് സപ്പോർട്ടോടെ വരുന്നു. ഫോണുകൾ ആമസോൺ വഴി പർച്ചേസിന് ലഭ്യമാകും. ഫെബ്രുവരി 13 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് മുതലാണ് ഐടെൽ P55 വിൽപ്പന ആരംഭിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo