കുറഞ്ഞ വിലയിൽ ഒരു കുഞ്ഞൻ ഫീച്ചർ ഫോൺ വേണമെന്നുള്ളവർക്കായി ഇതാ പുതിയ ഐടെൽ മൊബൈൽ എത്തി. സെക്കൻഡറി ഫോണായും മുതിർന്നവർക്ക് ഉപയോഗിക്കാനും കീപാഡ് ഫോണുകൾ തിരയുന്നവർക്കുള്ള പുതിയ ഓപ്ഷനാണിത്. 1500 രൂപയിലും താഴെ വിലയിൽ Itel Aqua ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1200mAh കരുത്തുള്ള ബാറ്ററിയിലൂടെ ദിവസങ്ങളോളം ചാർജ് നിൽക്കുന്ന മികച്ച ബാക്കപ്പാണ് കമ്പനി ഫോണിൽ ഒരുക്കിയിട്ടുള്ളത്. ആകർഷകമായ ഡിസൈനും ഈടുനിൽക്കുന്ന ബോഡിയും ഫീച്ചർ ഫോണിന്റെ സവിശേഷതകളാണ്. ഐടെൽ അക്വാ ഫീച്ചർ മൊബൈലിന്റെ പ്രത്യേകതകളും ഇന്ത്യയിലെ വിലയും അറിയാം.
2.4 ഇഞ്ച് ഡിസ്പ്ലേയിലാണ് ഈ ഐടെൽ അക്വ അവതരിപ്പിച്ചത്. മെമ്മറി കാർഡ് വഴി 32 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് ഈ ഫീച്ചർ ഫോണിനുണ്ട്.
കോൺടാക്റ്റ് ഐക്കണുകളോടെ, 1000 കോൺടാക്റ്റുകൾ വരെ സേവ് ചെയ്യാം. ഫോണിൽ 250 മെസേജുകളുടെ സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ 60 കോൾ ലോഗുകൾ വരെ ഉപയോഗിക്കാനും സാധിക്കുന്നു.
ഐടെൽ അക്വാ ഹാൻഡ്‌സെറ്റിൽ 1,200mAh ബാറ്ററിയിലൂടെ പവർ ലഭിക്കുന്നു. ഇതിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാർജ് ചെയ്യാനുള്ള ശേഷിയുണ്ട്. വീഴ്ചകളെ പ്രതിരോധിക്കാനും നനവിനെ ചെറുക്കാനും ഈ കുഞ്ഞൻ ഫോണിന് സാധിക്കും. ഇതിൽ പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP67 റേറ്റിംഗ് വരുന്നു. വീഴ്ചകളും മഴയത്തും മറ്റും ഫോൺ നനഞ്ഞാലും ഇത് ചെറുക്കുന്നു.
ഫോണിന്റെ പ്രോസസർ, റാം കപ്പാസിറ്റി, ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും കമ്പനി പുറത്തുവിടാനുണ്ട്.
ഐടെൽ അക്വ വിവിധ ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമെ ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, ഗുജറാത്തി, പഞ്ചാബി, കന്നഡ എന്നീ 10 ഇന്ത്യൻ ഭാഷകളിലേക്ക് ഭാഷാ സപ്പോർട്ടുണ്ട്.
Also Read: FIFA World Cup 2026: ജിയോസ്റ്റാറിനെ ഞെട്ടിച്ച് ഒടുവിൽ കരാർ! ലോകകപ്പ് ഈ ഒടിടിയിൽ കാണാം
ഐടെൽ ഫീച്ചർ ഫോണിൽ ബ്ലൂടൂത്ത് സപ്പോർട്ട്, റെക്കോർഡിംഗ് സപ്പോർട്ടുള്ള വയർലെസ് FM റേഡിയോ, ടൈപ്പ്-സി ചാർജിംഗ് കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ബ്ലൂടൂത്ത് വഴി വയർലെസ് ആയി ഫയലുകൾ ഷെയർ ചെയ്യാനാകും.
സ്പീഡ് ഡയൽ സപ്പോർട്ടുള്ള കീപാഡ് ഫോണാണ് ഐടെൽ അക്വാ. ഇതിന് ഓട്ടോമാറ്റിക് കോൾ റെക്കോർഡിംഗ്, മെനു, ഫോൺ ബുക്ക് എൻട്രി റീഡിംഗ് സപ്പോർട്ട്, ലൈവ് റീഡിങ്, ടൈം അപ്‌ഡേറ്റ് സപ്പോർട്ട്, കസ്റ്റമൈസേഷൻ ഓപ്ഷനുകളും സൂപ്പർ ബാറ്ററി മോഡും ഫോണിനുണ്ട്.
ഇന്ത്യയിൽ ഐടെൽ അക്വയുടെ വില 1,799 രൂപയാണ്. നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിൽ ഫീച്ചർ ഫോൺ ലഭ്യമാണ്. നിലവിൽ ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകൾ വഴി മൊബൈൽ ഫോൺ വിൽപ്പന നടത്തുന്നു.