ഐഫോണിടാൻ 20,400 രൂപയുടെ iPhone Pocket പുറത്തിറക്കി! എന്താ ഈ ഐഫോൺ സഞ്ചി ഇത്ര സ്പെഷ്യൽ?

ഐഫോണിടാൻ 20,400 രൂപയുടെ iPhone Pocket പുറത്തിറക്കി! എന്താ ഈ ഐഫോൺ സഞ്ചി ഇത്ര സ്പെഷ്യൽ?

ആപ്പിൾ കമ്പനി ജാപ്പനീസ് ഡിസൈനർ Issey Miyake-മായി സഹകരിച്ച് iPhone Pocket പുറത്തിറക്കി. ഐഫോണുകളും ഇയർപോഡുകളും കൊണ്ട് നടക്കാനുള്ള ഐഫോൺ പോക്കറ്റ് ആണ് കമ്പനി അവതരിപ്പിച്ചത്. ഐഫോൺ പോക്കറ്റ് എന്ന പേരിലുള്ള ലിമിറ്റഡ് എഡിഷൻ ആക്‌സസറിയാണിത്. നിങ്ങളുടെ ഐഫോൺ മാത്രമല്ല, ദൈനംദിന അവശ്യവസ്തുക്കൾ കൊണ്ടുനടക്കാനും ഡിസൈൻ ചെയ്‌തിരിക്കുന്ന പൗച്ചാണിത്.

Digit.in Survey
✅ Thank you for completing the survey!

സ്റ്റൈലിഷ് ഡിസൈനിൽ 3D-നിറ്റ് മിനി ബാഗാണ് ഐഫോൺ പോക്കറ്റായി നിർമിച്ചിരിക്കുന്നത്. ഇതിന്റെ പ്രത്യേകതയും വിലയും എന്താണെന്ന് നോക്കാം.

iPhone Pocket Special Features

ത്രിഡി നെയ്ത്തിലൂടെ (3D Knitted) നിര്‍മിച്ച ഈ ബാഗ് നിങ്ങൾക്ക് ശരീരത്തിൽ കെട്ടിത്തൂക്കിയിടാം. വേണമെങ്കിൽ ബാഗുകളില്‍ കെട്ടിവെച്ച് ഉപയോഗിക്കാനും, കൈയിൽ കൊണ്ടുനടക്കാനും എളുപ്പമാണ്.

issey miyake launches iphone pocket

ഒരു സാധാരണ ഐഫോൺ കേസിൽ നിന്ന് വ്യത്യസ്തമാണ് ഐഫോൺ പോക്കറ്റ് ബാഗ്. ഇത് ഒരു ഫോൺ ഉൾക്കൊള്ളാൻ വേണ്ടി വലിച്ചുനീട്ടാനാകും. ഐഫോൺ പോക്കറ്റ് 3D-നെയ്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

ഇതിൽ ഫോണോ ഒന്നും ഇടാത്തപ്പോൾ തികച്ചും സാധാരണമായ ഒരു ചതുരാകൃതിയാണ് ഇതിനുണ്ടാകുക. ഫോൺ അതിലേക്ക് സ്ലൈഡ് ചെയ്യുന്നതിനായി വിശാലമായ ഒരു സ്ലോട്ട് ഉണ്ട്. ബാഗിലെ ഫോണോ മറ്റ് ഉപകരണങ്ങളോ ഉൾക്കൊള്ളുമ്പോൾ ഡിസൈൻ ആവശ്യമുള്ളിടത്തോളം മാത്രമേ നീളുന്നുള്ളൂ. അതുകൊണ്ട് ഐഫോൺ സുരക്ഷിതമായി പോക്കറ്റിൽ ഉൾക്കൊള്ളുന്നു.

നീളം കുറഞ്ഞതും നീളം കൂടിയതുമായ രണ്ട് സ്ട്രാപ്പ് വേരിയന്റുകളിലാണ് ഐഫോൺ ബാഗ് പുറത്തിറക്കിയത്. നീളമുള്ള സ്ട്രാപ്പിന് ബ്ലാക്ക്, സിനമൺ, സാഫൈയർ എന്നീ മൂന്ന് കളർ ഓപ്ഷനുകളുണ്ട്. ചെറിയ സ്ട്രാപ്പിന് ലെമൺ, മന്ദാരിൻ, പർപ്പിൾ, പിങ്ക്, പീകോക്ക്, സാഫെയർ, സിനമൺ, ബ്ലാക്ക് കളറുകളിൽ ലഭ്യമാണ്.

issey miyake launches iphone pocket

ഐഫോൺ പോക്കറ്റ് ബാഗ് വിലയും ഇന്ത്യയിലെ ലഭ്യതയും

നീളം കുറഞ്ഞ സ്ട്രാപ്പ് ബാഗിന് 149.95 ഡോളറും, നീളം കൂടിയതിന് 229.95 ഡോളറുമാണ് വില. എന്നുവച്ചാൽ യഥാക്രമം 13200 രൂപ, 20400 രൂപയുമാണ് വിലയാകുക.

Also Read: ആദായ വിൽപ്പന! Dual 32MP Selfie ക്യാമറ XIAOMI 14 Civi ബ്ലൂ പകുതി വിലയ്ക്ക്

നവംബർ 14 മുതൽ തിരഞ്ഞെടുത്ത ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിലും ഇത് ലഭ്യമാണ്. ഇന്ത്യയിൽ ഐഫോൺ പോക്കറ്റ് അവതരിപ്പിച്ചിട്ടില്ല. എങ്കിലും 10 രാജ്യങ്ങളിൽ നിലവിൽ ഐഫോൺ പോക്കറ്റ് പുറത്തിറക്കി.

ഇനി ഇന്ത്യയിലേക്കും വിചിത്ര വിലയുള്ള ഐഫോൺ ബാഗ് എത്തുമോ എന്നതിൽ വ്യക്തതയില്ല. എന്തായാലും ഫാഷനും ആഢംബരവും ഇഷ്ടപ്പെടുന്നവർക്ക് ഇസ്സേ മിയാകെയുടെ ഐഫോൺ പോക്കറ്റ് അനുയോജ്യമാകും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo