12ജിബിയുടെ റാംമ്മിൽ iQoo Z5 5ജി ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു

12ജിബിയുടെ റാംമ്മിൽ iQoo Z5 5ജി ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു
HIGHLIGHTS

iQoo Z5 സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

Snapdragon 778G പ്രോസ്സസറുകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്

iQoo ഇതാ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു .iQoo Z5 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .Snapdragon 778G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .12 ജിബിയുടെ റാം വേരിയന്റുകളിൽ വരെ ഈ [ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

iQoo Z5 സ്മാർട്ട് ഫോണുകൾ 

6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .അതുപോലെ തന്നെ ഈ ഫോണുകൾക്ക്1,080×2,400 പിക്സൽ റെസലൂഷനും ലഭിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 120Hz റിഫ്രഷ് റേറ്റ് കൂടാതെ HDR10 സപ്പോർട്ടും എന്നിവയും ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ iQoo Z5 സ്മാർട്ട് ഫോണുകൾ  Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

ട്രിപ്പിൾ  ക്യാമറകൾ തന്നെ ഈ സ്മാർട്ട് ഫോണുകളിലും നൽകിയിരിക്കുന്നത്  .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 5000mAh ന്റെ ബാറ്ററി ലൈഫ് നൽകിയിരിക്കുന്നത്  .അതുപോലെ തന്നെ  ഈ ഫോണുകൾക്ക് 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭ്യമാകുന്നതാണു് .

വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 23,990 രൂപയും കൂടാതെ 12 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 26,990 രൂപയും ആണ് വില വരുന്നത് .ഒക്ടോബർ ആദ്യം  മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ കൂടാതെ iQoo ഒഫീഷ്യൽ വെബ് സൈറ്റുകൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo