iQOO Z11 Lite 5G: 20000 രൂപയിൽ താഴെ വിലയിൽ 6500mAh ബാറ്ററിയുടെ സ്മാർട്ട് ഫോൺ വിൽപ്പനയ്ക്ക്!

ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണായി വിവോയുടെ ഐഖൂ അവതരിപ്പിച്ച iQOO Z11 Lite 5G വിൽപ്പന ആരംഭിക്കുന്നു. പവർഫുൾ 6500mAh ബാറ്ററിയുള്ള ഐഖൂ Z11 ലൈറ്റ് 5ജി കഴിഞ്ഞ വാരമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 1500 രൂപയുടെ തൽക്ഷണ കിഴിവ് സഹിതം ആദ്യവിൽപ്പനയിൽ ലഭ്യമാണ്. 44W ഫ്ലാഷ് ചാർജിംഗ് പിന്തുണയ്ക്കുന്ന 6500mAh ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. ഫോണിന്റെ പ്രധാന സവിശേഷതകളും ഓഫറുകളും വിശദമായി അറിയാം.

iQOO Z11 Lite 5G India Price

ജൂലൈ 30 ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ ഇന്ത്യ, ഐക്യൂ ഇ-സ്റ്റോർ എന്നിവ വഴി സ്മാർട്ട് ഫോൺ ലഭ്യമാകും. ബേസിക് മോഡലിന് 4GB+128GB സ്റ്റോറേജാണുള്ളത്. ഇതിന് ഇന്ത്യയിൽ 19,499 രൂപയാകും. 6GB+128GB മോഡലിന് 21,499 രൂപയാകുന്നു. 6GB+256GB ഐഖൂ Z11 ലൈറ്റിന് 24,499 രൂപയും വിലയാകുന്നു.

എന്നാൽ ആദ്യ വിൽപ്പനയിൽ 1500 രൂപ വരെയുള്ള കിഴിവ് ലഭിക്കുന്നതിനാൽ 18000 രൂപയ്ക്കും താഴെ വിലയിൽ പർച്ചേസ് ചെയ്യാം. സോളാർ ഫ്ലെയിം, മിഡ്നൈറ്റ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും.

Also Read: Vivo S2 ഫോണിൽ Zeiss ക്യാമറയുണ്ടോ? 7 വർഷത്തിന് ശേഷമുള്ള വമ്പൻ തിരിച്ചുവരവിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഐഖൂ Z11 ലൈറ്റ് 5ജി പ്രത്യേകതകൾ

ഐക്യൂവിൽ 6.74 ഇഞ്ച് HD+ IPS ഡിസ്‌പ്ലേയാണുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ടിയർഡ്രോപ്പ് നോച്ച് ഫീച്ചറുള്ള സ്മാർട്ട് ഫോണിൽ 1,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് ലഭിക്കുന്നു.

50 മെഗാപിക്സൽ സോണി സെൻസറും 2MP ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറയാണ് ഫോണിലുള്ളത്. ഐകൂ Z11 ലൈറ്റ് 5ജിയുടെ മുൻവശത്ത് 5MP ഫ്രണ്ട് ക്യാമറ ഉണ്ട്. AI അടിസ്ഥാനമാക്കിയുള്ള ക്യാമറ ഫീച്ചറുകളും ലഭിക്കും.

Android 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഫോണാണിത്. ഇതിൽ തന്നെ ഐഖൂവിന്റെ ഹൈലൈറ്റ് 6,500mAh ബാറ്ററിയാണ്.

മീഡിയാടെക്കിന്റെ Dimensity 6300 പ്രോസസറാണ് ഫോണിന് പെർഫോമൻസ് നൽകുന്നത്. 8.4mm കനം മാത്രമാണ് ഈ ഐഖൂ ഫോണിനുള്ളത്. 3.5mm ഹെഡ്‌ഫോൺ ജാക്കും ഇതിനുണ്ട്. ഫ്ലാറ്റ് പ്ലാസ്റ്റിക് ഫ്രെയിമും മാറ്റ് ഫിനിഷോടുകൂടിയ പാനലിൽ ഐഖൂ Z11 ലൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :