4000 രൂപ ഡിസ്‌കൗണ്ടിൽ, 7050 mAh ബാറ്ററി iQOO Z11 ഇന്ന് മുതൽ വിൽപ്പനയ്ക്ക്!

സ്മാർട്ട്ഫോൺ വിപണിയിൽ വമ്പൻ ബാറ്ററി കരുത്തുമായി പ്രമുഖ ബ്രാൻഡായ ഐകൂ കഴിഞ്ഞ വാരമാണ് ലോഞ്ച് ചെയ്തത്. 7050 mAh എന്ന കൂറ്റൻ ബാറ്ററിയുള്ള iQOO Z11 5G ഇന്ന് മുതൽ വിൽപ്പനയ്ക്ക്. ആഗസ്റ്റ് 25 ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ വഴിയും ഐകൂ ഇ-സ്റ്റോർ വഴിയും ആരംഭിച്ചു കഴിഞ്ഞു. 4000 രൂപ വരെയുള്ള കിഴിവ് ആദ്യ വിൽപ്പനയിൽ ഫോണിന് ലഭ്യമാണ്. ഇന്ത്യയിലാദ്യമായി മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ പ്രൊസസറുമായി എത്തിയ ഗെയിമിങ് ഫോണാണിത്. മികച്ച ഗെയിമിംഗ് അനുഭവവും അതിവേഗ പ്രകടനവും കമ്പനി നൽകുന്നു. സ്മാർട്ട്ഫോണിന്റെ വില വിവരങ്ങൾ, ബാങ്ക് ഓഫറുകൾ, മറ്റ് പ്രധാന സവിശേഷതകൾ എന്നിവ അറിയാം.

iQOO Z11 5G Price Offer

അറോറ ഗ്രീൻ, സെലസ്റ്റിയൽ ബ്ലൂ എന്നീ രണ്ട് കളറുകളിലാണ് സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. 3,000 രൂപ വരെയുള്ള ബാങ്ക് ഡിസ്‌കൗണ്ടുകളും 1,000 രൂപയുടെ കൂപ്പൺ കിഴിവും ഐഖൂ Z11 5ജിയ്ക്ക് ലഭിക്കുന്നു.

  • 6GB+128GB: 34,999 രൂപ
  • 8GB+128GB: 39,999 രൂപ
  • 8GB+256GB: 44,999 രൂപ
  • 12GB+256GB: 49,999 രൂപ

3,500 രൂപ കിഴിവിൽ 6GB+128GB ഫോൺ 31,499 രൂപയ്ക്ക് വാങ്ങാം. 35,999 രൂപയ്ക്ക് 8GB+128GB ഫോൺ വാങ്ങിക്കാം. 8GB + 256GB രൂപയ്ക്ക് 40,999 രൂപയ്ക്ക് ലഭ്യം. 12GB + 256GB ടോപ് വേരിയന്റ് 45,999 രൂപയിലും വാങ്ങാം.

ഐക്യൂ Z11 5ജിയുടെ പ്രത്യേകതകൾ

ഈ ഐഖൂ ഫോണിലെ 6.83 ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയ്ക്ക് 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമാണുള്ളത്. 2000 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്‌നസ് ഫോൺ സപ്പോർട്ട് ചെയ്യുന്നു.

OIS സപ്പോർട്ട് ചെയ്യുന്ന 50 മെഗാപിക്സൽ Sony IMX882 പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസറും ഇതിനുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയും ഐക്യൂ Z11 5ജിയിലുണ്ട്.

ഈ ഐഖൂ സ്മാർട്ട് ഫോണിൽ 7,050mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇത് 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.

Also Read: Vivo S2 5G vs Redmi Note 17 5G: വമ്പൻ ബാറ്ററിയോ, പൊളപ്പൻ ക്യാമറയോ?

മീഡിയാടെക് ഡൈമൻസിറ്റി 7500 ടർബോ ചിപ്‌സെറ്റാണ് ഫോണിന് പെർഫോമൻസ് തരുന്നത്. IP68, IP69 റേറ്റിംഗും MIL-STD-810H ഗ്രേഡ് സർട്ടിഫിക്കേഷനും ഈ ഫോണിനുണ്ട്.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. മൂന്ന് Android OS അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഐഖൂ നൽകുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :