iQOO Z10x Launched: Z10-ന്റെ സഹോദരൻ 13499 രൂപയ്ക്ക് ലോഞ്ച് ചെയ്ത 50MP ക്യാമറ, 6500mAh ബാറ്ററി
ഐഖൂ Z10x മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ വരുന്നു
ആമസോൺ വഴിയും ഐഖൂ ഇന്ത്യ വഴിയും നിങ്ങൾക്ക് ഫോൺ സ്വന്തമാക്കാം
ഐഖൂ Z10-ന്റെ കൂടെയെത്തിയ ഇസഡ് 10x പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കിയാലോ
iQOO Z10 ഫോണിനൊപ്പം ഇന്ത്യയിൽ iQOO Z10x പുറത്തിറങ്ങി. 20000 രൂപയ്ക്ക് പുറത്തിറക്കിയ ഐഖൂ Z10-ന്റെ കൂടെയെത്തിയ ഇസഡ് 10x പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കിയാലോ? കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറങ്ങിയ Z9 മോഡലിന്റെ പുതിയ വേർഷനാണിത്.
SurveyiQOO Z10x ഫീച്ചറുകൾ
ഡിസ്പ്ലേ: ഐഖൂ Z10 ഫോണിന്റെ അതേ കോൺഫിഗറേഷൻ, സോഫ്റ്റ്‌വെയർ, സെൽഫി ക്യാമറ എന്നിവയാണ് ഇതിലുണ്ടാകുക. എന്നാലും Z10X-ൽ ചെറിയ സ്ക്രീനായിരിക്കും നൽകുക. 6.7 ഇഞ്ച് വലിപ്പമുള്ള ഫോണായിരിക്കും ഇത്. 1,080×2,408 പിക്‌സൽ റെസല്യൂഷൻ ഫോണിന്റെ ഡിസ്‌പ്ലേയ്ക്കുണ്ട്. 120Hz റിഫ്രഷ് റേറ്റും 393ppi പിക്‌സൽ ഡെൻസിറ്റിയും ഫോണിനുണ്ട്.

പ്രോസസർ: ഈ സ്മാർട്ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് കൊടുത്തിട്ടുള്ളത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.
ക്യാമറ: ക്യാമറയിലേക്ക് വന്നാൽ ഐഖൂ Z10x-ൽ 8 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു. ഓട്ടോഫോക്കസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും ഇതിലുണ്ട്. ഫോണിന് പിന്നിൽ 2 മെഗാപിക്സൽ ബൊക്കെ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.
ബാറ്ററി, ചാർജിങ്: 44W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുള്ള ഫോണാണിത്. ഇതിൽ 6,500mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. 165.70×76.30×8.0mm വലിപ്പവും 204 ഗ്രാം ഭാരവും ഈ ഐഖൂ ഫോണിനുണ്ടാകും.
മറ്റ് കണക്റ്റിവിറ്റി ഫീച്ചറുകൾ: കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.4, വൈ-ഫൈ 6 എന്നിവ ഇതിൽ ഉൾപ്പെടുന്നു, എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി സൈഡ്-മൗണ്ടഡ് കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ വെള്ളത്തിനും പൊടിക്കും പ്രതിരോധം നൽകുന്നതിന് ഐപി 64 റേറ്റിംഗും ഇതിലുണ്ട്.
വിലയും വിൽപ്പനയും
ഐഖൂ Z10x മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ വരുന്നു. ഇതിൽ 6GB + 128GB മോഡലിന് 13,499 രൂപയാകുന്നു. 8GB + 128GB മോഡൽ ഫോണിന് 14999 രൂപയുമാകും. 8GB + 256GB സ്റ്റോറേജുള്ള ഫോണിന് 16,499 രൂപയുമാണ് വില. അൾട്രാമറൈൻ, ടൈറ്റാനിയം നിറങ്ങളിലാണ് ഐഖൂ 10എക്സ് പുറത്തിറക്കിയത്. ഇതിന് ബാങ്ക് ഓഫറുകളും ആദ്യ വിൽപ്പനയിൽ ലഭിക്കും. ഇങ്ങനെ ബാങ്ക് ഓഫർ കൂടി പരിഗണിച്ചാൽ 12,499 രൂപയ്ക്ക് ഫോൺ വാങ്ങാനാകും.
READ MORE: ആള് കസറിയോ!!! 50MP 4K ഫ്രണ്ട് ക്യാമറയുമായി എത്തിയ Vivo V50e ഫീച്ചറുകളും വിലയും ഇതാ…
ആമസോൺ വഴിയും ഐഖൂ ഇന്ത്യ വഴിയും നിങ്ങൾക്ക് ഫോൺ സ്വന്തമാക്കാം. ഏപ്രിൽ 16-നായിരിക്കും ഫോണിന്റെ വിൽപ്പന. ഇതേ വിൽപ്പനയിൽ ഐഖൂ Z10 ഫോണും പർച്ചേസ് ചെയ്യാവുന്നതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile