6400mAh ബാറ്ററി സ്ലിം ഫോൺ iQOO Neo 10R 5G ഇതാ കുറഞ്ഞ വിലയ്ക്ക്, നിയോ 10 ലോഞ്ചിന് മുന്നേ ഓഫറെത്തി…
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ആമസോൺ ഓഫർ പ്രഖ്യാപിച്ചത്
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നിയോ 10 പ്രോ-യുടെ പിൻഗാമിയായാണ് നിയോ 10R
6400mAh ബാറ്ററി സ്ലിം ഫോൺ iQOO Neo 10R 5G ഇതാ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം
6400mAh ബാറ്ററി സ്ലിം ഫോൺ iQOO Neo 10R 5G ഇതാ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. ഐക്യുഒ ഇന്ത്യയിൽ അടുത്തിടെ പുറത്തിറക്കിയ സ്മാർട്ഫോണാണ് നിയോ 10R. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നിയോ 10 പ്രോ-യുടെ പിൻഗാമിയായാണ് നിയോ 10R അവതരിപ്പിച്ചത്. നിയോ 10 ലോഞ്ച് മെയ് 26-നാണ്. ഇതിന് മുന്നേ നിയോ 10ആർ ഓഫറിൽ വിൽക്കുകയാണ്.
SurveyiQOO Neo 10R 5G: ഓഫർ
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ആമസോൺ ഓഫർ പ്രഖ്യാപിച്ചത്. ഐഖൂവിന്റെ നിയോ 10ആർ ഫോൺ സൈറ്റിൽ 16 ശതമാനം കിഴിവിൽ വിൽക്കുന്നു. 26,998 രൂപയ്ക്കാണ് സ്മാർട്ഫോൺ ഇപ്പോൾ വിൽപ്പന നടത്തുന്നത്.

ICICI ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ ഇളവ് സ്വന്തമാക്കാം. 1,309 രൂപയുടെ ഇഎംഐ കിഴിവും, 1216 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ഐഖൂവിന് ലഭിക്കും. മൂൺനൈറ്റ് ടൈറ്റാനിയം, റേജിങ് ബ്ലൂ കളറുകളിലാണ് ഐഖൂ നിയോ 10ആർ ഫോണുകൾ വിപണിയിലുള്ളത്.
ഐഖൂ നിയോ 10R: സ്പെസിഫിക്കേഷൻ
6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് ഐഖൂ നിയോ 10R. 1.5K റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഇതിനുള്ളത്. വെറും 7.98mm മാത്രമാണ് ഐഖൂവിനുള്ളത്. ഏറ്റവും കനം കുറഞ്ഞ ഫോണിൽ ഏറ്റവും കരുത്തനായ ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
6,400mAh-ന്റെ വലിയ ബാറ്ററിയാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. ഇത് 80W ഫാസ്റ്റ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നു. സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4nm TSMC പ്രോസസ്സിലാണ് ഇത് നിർമിച്ചിരിക്കുന്നത്. 1.7 ദശലക്ഷത്തിലധികം AnTuTu ബെഞ്ച്മാർക്ക് സ്‌കോർ ഇതിനുണ്ടാകും. അഞ്ച് മണിക്കൂർ വരെ സ്ഥിരതയുള്ള 90fps ഗെയിമിങ് എക്സ്പീരിയൻസ് ഫോണിന് ലഭിക്കും. ചൂട് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി 6043mm വേപ്പർ കൂളിംഗ് ചേമ്പറും ഐഖൂവിൽ സജ്ജീകരിച്ചിരിക്കുന്നു.
ഐക്യുഒ നിയോ 10R സ്മാർട്ഫോണിൽ ഡ്യുവൽ ക്യാമറ കൊടുത്തിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടുള്ളതാണ് മെയിൻ ക്യാമറ. 50MP സോണി സെൻസറും, 8MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസും ഫോണിലുണ്ട്. സെൽഫികൾക്കും, വീഡിയോ കോളിങ്ങിനുമായി 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിരിക്കുന്നു. 60fps-ൽ 4K വീഡിയോ റെക്കോർഡിംഗിനെ ഐഖൂ സപ്പോർട്ട് ചെയ്യുന്നു.
Also Read: Amazon Special Offer: 64MP ക്യാമറ, 5000 mAh പവർഫുൾ realme C55 നിങ്ങൾക്ക് 3800 രൂപ കിഴിവിൽ വാങ്ങാം
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile