അങ്ങനെ iQOO Neo 10 എത്തി, 31999 രൂപയ്ക്ക് 50MP Sony ക്യാമറയും പ്രീമിയം ഫീച്ചറുമുള്ള സ്റ്റൈലിഷ് ഫോൺ
സ്റ്റൈലിഷ് ഡിസൈനിലുള്ള iQOO Neo 10 സ്മാർട്ഫോണാണ് പുറത്തിറക്കിയത്
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 4 ചിപ്‌സെറ്റ് ആണ് ഫോണിൽ ഉൾപ്പെടുത്തിയത്
ഐക്യൂ ഫോണിന് നാല് കോൺഫിഗറേഷനുകളാണുള്ളത്
31999 രൂപയ്ക്ക് ഇന്ത്യക്കാർക്കായി ഐക്യൂവിന്റെ സമ്മാനമെത്തി. സ്റ്റൈലിഷ് ഡിസൈനിലുള്ള iQOO Neo 10 സ്മാർട്ഫോണാണ് പുറത്തിറക്കിയത്. മിഡ്-റേഞ്ച് നിയോ സീരീസിലാണ് ഐക്യൂവിന്റെ ഫോൺ അവതരിപ്പിച്ചത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 4 ചിപ്‌സെറ്റ് ആണ് ഫോണിൽ ഉൾപ്പെടുത്തിയത്.
Surveyമിഡ് റേഞ്ച് വിപണിയിലേക്ക് എത്തിയ ഫോൺ പ്രോസസറിൽ മാത്രമല്ല കേമൻ. ഫോണിന്റെ വിലയും വിൽപ്പനയും ഫീച്ചറുകളും അറിയാം.
iQOO Neo 10: ഫീച്ചറുകൾ ഇവയെല്ലാം….
ഡിസ്പ്ലേ: 6.78 ഇഞ്ച് 144Hz AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 5,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്.

പ്രോസസർ: അഡ്രിനോ 825 GPU ഉള്ള സ്‌നാപ്ഡ്രാഗൺ 8s Gen 4 ചിപ്‌സെറ്റാണ് സ്മാർട്ഫോണിലുള്ളത്. ഇത് LPDDR5X RAM, UFS 4.1 സ്റ്റോറേജുമായി ജോഡിയാക്കിയിരിക്കുന്നു.
ഡ്യൂറബിലിറ്റി: വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് IP65 റേറ്റിങ്ങുണ്ട്. ചാറ്റൽ മഴയും നേരിടാനുള്ള ശേഷി ഇതിനുണ്ട്.
കണക്ടിവിറ്റി: 5G ബാൻഡുകളെ ഐഖൂ നിയോ 10 സപ്പോർട്ട് ചെയ്യുന്നു. IR ബ്ലാസ്റ്റർ, NFC, ബ്ലൂടൂത്ത് 5.4, Wi-Fi 7 ഓപ്ഷനുകളും ഇതിൽ ലഭിക്കുന്നു.
ക്യാമറ: OIS സപ്പോർട്ടുള്ള 50MP സോണി IMX882 പ്രൈമറി സെൻസർ ഇതിലുണ്ട്. 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഇതിൽ നൽകിയിരിക്കുന്നു. ഫോണിന്റെ മുൻവശത്ത് 32MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
ഒഎസ്: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫൺടച്ച് ഒഎസ് 15 ആണ് ഇതിലെ ഒഎസ്. മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകൾ ഇതിലുണ്ട്. അതുപോലെ നാല് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഐക്യു നിയോ 10 ഓഫർ ചെയ്യുന്നു.
ബാറ്ററി, ചാർജിങ്: ഐക്യുവിന്റെ ഈ നിയോ സ്മാർട്ഫോൺ 120W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇതിൽ 7,000mAh-ന്റെ കൂറ്റൻ ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. എന്നാൽ മിഡ് റേഞ്ച് സെറ്റ് വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നില്ല.
ഐക്യൂ നിയോ 10 5G: വിലയും ലോഞ്ച് ഓഫറും…
ഐക്യൂ ഫോണിന് നാല് കോൺഫിഗറേഷനുകളാണുള്ളത്. 8GB+128GB സ്റ്റോറേജിന് 31,999 രൂപയാകും. 8GB/256GB സ്റ്റോറേജ് ഓപ്ഷനിലുള്ള ഫോണിന് 33,999 രൂപയാണ് വില. 12 ജിബി/256 ജിബി സ്റ്റോറേജ് മോഡലിന് 35,999 രൂപയാകും. ടോപ്പ് എൻഡ് വേരിയന്റ് 16GB/512GB സ്റ്റോറേജുള്ള സ്മാർട്ഫോണാണ്. ഇതിന് 40,999 രൂപയാണ് വിലയാകുന്നത്.
ലോഞ്ച് ഓഫറുകളിലൂടെ നിങ്ങൾക്ക് ലാഭത്തിൽ സ്മാർട്ഫോൺ പർച്ചേസ് ചെയ്യാം. ബാങ്ക് കാർഡുകളിലൂടെ 2,000 രൂപ കിഴിവ് നേടാം. ഇങ്ങനെ ബാങ്ക് പേയ്മെന്റിലൂടെയുള്ള ഇളവ് എങ്ങനെയാണെന്ന് നോക്കാം.
8GB+128GB: 29,999 രൂപ
8GB+256GB: 31,999 രൂപ
12GB+256GB: 33,999 രൂപ
16GB+512GB: 38,999 രൂപ
ജൂൺ 3 മുതലാണ് ഐക്യൂവിന്റെ വിൽപ്പന. ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിലും ഐക്യുവിന്റെ ഓൺലൈൻ വെബ്‌സൈറ്റിലും സെയിൽ നടക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile