7000mAh ബാറ്ററി കരുത്തും ഗെയിമിങ് പ്രോസസറും! iQOO Neo 10 ആകർഷക ഇളവിൽ വിൽപ്പനയ്ക്ക്!

ഗെയിമിങ് പ്രേമികൾക്കും മികച്ച പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കും ആമസോണിൽ ഗംഭീര ഓഫർ എത്തിയിരിക്കുന്നു. ശക്തമായ 7000mAh ബാറ്ററി, കരുത്തുറ്റ ഗെയിമിങ് പ്രോസസറുള്ള iQOO Neo 10 വിലക്കിഴിവിൽ സ്വന്തമാക്കാം. അടുത്ത കാലത്താണ് വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ പവർഫുൾ 5G സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. IP65 റേറ്റിങ്ങും സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്‌ഫോം ചിപ്സെറ്റുമുള്ള സ്മാർട്ട് ഫോണാണിത്. ആമസോണിൽ ഈ ഐക്യൂ സെറ്റിന് മികച്ച ബാങ്ക് ഓഫറും ക്യാഷ്ബാക്ക് ഡീലുകളും അനുവദിച്ചിരിക്കുന്നു. സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ഓഫർ വിലയും വിശദമായി അറിയാം.

iQOO Neo 10 Price Offer

45,999 രൂപയ്ക്കാണ് ഐഖൂ നിയോ 10 5ജിയുടെ 8GB റാം 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോൺ ലോഞ്ച് ചെയ്തത്. 41,999 രൂപയ്ക്ക് ഫോൺ ആമസോണിൽ ഇപ്പോൾ ലഭ്യമാണ്. ഇതിന് ആമസോൺ 2000 രൂപയുടെ ബാങ്ക് ഇളവും ICICI കാർഡുകളിലൂടെ ലഭിക്കും. ഇതിന് പുറമെ ആമസോൺ പേ ഉപയോഗിച്ചാൽ 1259 രൂപയുടെ ക്യാഷ്ബാക്ക് നേടാം. സ്മാർട്ട് ഫോണിന് 36150 രൂപയുടെ എക്സ്ചേഞ്ച് ഓഫർ ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഐഖൂ നിയോ 10 5ജി 1,477 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാവുന്നതാണ്. ഫോണിന്റെ വൈറ്റ്, ബ്ലാക്ക് നിറങ്ങളിലുള്ള രണ്ട് വേരിയന്റുകൾക്കും ഈ ഓഫർ ബാധകമാണ്.

Also Read: 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം Vivo S സീരീസ് തിരിച്ചെത്തുന്നു! 7000mAh ബാറ്ററി, 50MP ടെലിഫോട്ടോ ക്യാമറയും

ഐഖൂ നിയോ 10 5ജിയുടെ സവിശേഷതകൾ

  • ഡിസ്പ്ലേ: 6.78-ഇഞ്ച് വലിപ്പമുള്ള ഐഖുവിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റുണ്ട്. 1.5K AMOLED ടെക്നോളജിയാണ് ഫോണിലുള്ളത്. ഇത് 360Hz ടച്ച് സാമ്പിൾ റേറ്റും, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്സും സപ്പോർട്ട് ചെയ്യുന്നു. HDR10+, 4320Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, MEMC തുടങ്ങിയ ഫീച്ചറുകളുമുള്ള ഫോണാണിത്.
  • ക്യാമറ: OIS, LED ഫ്ലാഷ് സപ്പോർട്ടുള്ള 50MP സോണി IMX882 പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഇതി. 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും കൊടുത്തിട്ടുണ്ട്. 4K വരെ 60 fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണിന് മുൻവശത്ത് 32MP ഫ്രണ്ട് ക്യാമറയുണ്ട്. ഇതും 4K വരെ 60 fps വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു.
  • പ്രോസസർ: അഡ്രിനോ 825 ജിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്‌ഫോമാണ് പ്രോസസർ.
  • ബാറ്ററി: 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന കരുത്തുറ്റ 7000mAh ബാറ്ററി ഇതിലുണ്ട്.
  • ഡ്യൂറബിലിറ്റി: IP65 റേറ്റിങ്ങാണ് ഐഖൂ നിയോ 10 5ജിയുടെ ഡ്യൂറബിലിറ്റി.
  • സോഫ്റ്റ് വെയർ: ഒറിജിൻ OS 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ആണ് ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം.
  • കണക്റ്റിവിറ്റി: 5G SA/NSA, NFC, ഡ്യുവൽ 4G VoLTE, വൈ-ഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5 തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :