ഗെയിമിംഗ് ഇനി പൊളിപൊളിയ്ക്കും, 7000mAh ബാറ്ററിയിൽ പുതിയ സ്റ്റൈലിൽ iQOO Neo 10

സ്മാർട്ട്‌ഫോൺ വിപണിയിലെ കരുത്തരായ വിവോയുടെ സബ് ബ്രാൻഡ് ഐക്യൂ പുതിയ ഗെയിമിങ് ഫോൺ അവതരിപ്പിച്ചു. വിവോ വി70 എഫ്ഇയിലുള്ള 7000mAh പവറുമായി iQOO Neo 10 ഇന്ത്യയിൽ പുറത്തിറങ്ങി. മുമ്പ് വന്നിട്ടുള്ള റെഡ്, ടൈറ്റാനിയം ക്രോമിൽ നിന്നുള്ള വേറിട്ട നിറങ്ങളാണ് പുതിയ വേരിയന്റുകളിലുള്ളത്.

കാഴ്ചയുടെ വേഗത കൂട്ടാൻ 144Hz റിഫ്രഷ് റേറ്റും കാലിയാകാത്ത ബാറ്ററിയുമുള്ളതിനാൽ ഗെയിമിങ് പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന മോഡലാണിത്. ആകർഷകമായ ലോഞ്ച് ഓഫറുകളോടെയാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്.

കേവലം ബാറ്ററി ബാക്കപ്പിൽ മാത്രമല്ല, പ്രകടനത്തിലും ഡിസൈനിലും പുതിയ ഐക്യൂ പൊളിയാണ്. ഇന്ത്യയിലെ പ്രീമിയം മിഡ് റേഞ്ചിലേക്ക് എത്തിയ ഐഖൂ ഫോണിന്റെ ഫീച്ചറുകളും വിലയും അറിയാം.

iQOO Neo 10 Specifications

ആൽപൈൻ വൈറ്റ്, ആസ്ഫാൽറ്റ് ബ്ലാക്ക് കളർ വേരിയന്റുകളിലാണ് സ്റ്റൈലിഷ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയത്. ഐക്യുഒ നിയോ 10 ഡിസ്പ്ലേ, ബാറ്ററി, പ്രോസസർ, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

Also Read: Kerala Climate ന് ചേർന്ന സ്മാർട് ഹോം ഗാഡ്ജെറ്റുകൾ! വേനലിനെയും മഴയെയും സ്മാർട്ടായി നേരിടാം

  1. ഡിസ്പ്ലേ: 6.78-ഇഞ്ച് വലിപ്പമുള്ള സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റുണ്ട്. ഇതിൽ 1.5K AMOLED ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. ഫോൺ ഡിസ്പ്ലേയ്ക്ക് 360Hz ടച്ച് സാമ്പിൾ റേറ്റും, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടുമുണ്ട്. ഇതിൽ HDR10+, 4320Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, MEMC തുടങ്ങിയ സവിശേഷതകളും വരുന്നു.
  2. ബാറ്ററി: 120W ഫാസ്റ്റ് ചാർജിംഗുള്ള കരുത്തൻ ബാറ്ററിയാണ് ഐഖൂ നിയോ 10 സ്മാർട്ട് ഫോണിലുള്ളത്. ഇതിൽ 7000mAh ബാറ്ററി ഉൾപ്പെടുത്തിരിക്കുന്നു.
  3. പ്രോസസർ: അഡ്രിനോ 825 ജിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
  4. ക്യാമറ: സോണി IMX882 ന്റെ 50MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഇതിന് OIS, LED ഫ്ലാഷ് സപ്പോർട്ടുണ്ട്. GC08A3-WA1XA സെൻസറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഫോണിലുണ്ട്. 4K വരെ 60 fps വീഡിയോ റെക്കോർഡിംഗ് ഐഖൂ നിയോ 10 പിന്തുണയ്ക്കുന്നു. സ്മാർട്ട് ഫോണിൽ 32MP ഫ്രണ്ട് ക്യാമറയുണ്ട്. 4K വരെ 60 fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന സെൻസറാണിത്.
  5. ഡ്യൂറബിലിറ്റി: IP65 റേറ്റിങ്ങുള്ളതിനാൽ പൊടിയും സ്പ്ലാഷും ഫലപ്രദമായി പ്രതിരോധിക്കുന്നു.
  6. സോഫ്റ്റ് വെയർ: ഒറിജിൻ OS 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിൽ പ്രവർത്തിക്കുന്നു.
  7. കണക്റ്റിവിറ്റി: 5G SA/NSA, NFC, ഡ്യുവൽ 4G VoLTE സപ്പോർട്ടുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് വൈ-ഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5 ഫീച്ചറുകളുണ്ട്. യുഎസ്ബി ടൈപ്പ്-സി 2.0 ചാർജിങ് ഐക്യൂ നിയോ 10 പിന്തുണയ്ക്കുന്നു.

ഐക്യൂ നിയോ 10 ഇന്ത്യയിലെ വില

ഐക്യുഒ നിയോ 10 രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് പുറത്തിറക്കിയത്.

  • 8 ജിബി + 256 ജിബി: 37,999 രൂപ
  • 12 ജിബി + 256 ജിബി: 42,999 രൂപ

മെയ് 5 മുതലാണ് ഐഖൂ നിയോ 10 സ്മാർട്ട് ഫോണിന്റെ വിൽപ്പന. ഫോൺ ആമസോണിലും, ഐക്യൂ ഓൺലൈൻ സൈറ്റിലും, വിവോ എക്സ്ക്ലൂസീവ് സ്റ്റോറുകളും ലഭ്യമാകും.

ആക്സിസ് ബാങ്ക്, എസ്ബിഐ കാർഡുകളിലൂടെ 3000 രൂപയുടെ ഇളവ് നേടാം. ഇതിന് 6 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :