iQOO 15 Pre Booking: 7000mAh ബാറ്ററി, 50MP ട്രിപ്പിൾ ക്യാമറ വൈബ് ഫോൺ പ്രീ ബുക്കിങ്ങിൽ Free ഐഖൂ TWS

iQOO 15 Pre Booking: 7000mAh ബാറ്ററി, 50MP ട്രിപ്പിൾ ക്യാമറ വൈബ് ഫോൺ പ്രീ ബുക്കിങ്ങിൽ Free ഐഖൂ TWS

50MP ട്രിപ്പിൾ റിയർ ക്യാമറയുമായി വരുന്ന ഫ്ലാഗ്ഷിപ്പ് ഫോൺ ഇനിയും ലോഞ്ച് ആരംഭിച്ചിട്ടില്ല. എന്നാൽ iQOO 15 Pre Booking തുടങ്ങുന്നു. നവംബർ 20 വ്യാഴാഴ്ചയാണ് ഇന്ത്യയിൽ ഫോണിന്റെ പ്രീ ഓർഡർ. നവംബർ 26 ന് ഐഖൂ 15 സ്മാർട്ട്‌ഫോൺ പുറത്തിറങ്ങും. നിരവധി ടെക് അപ്‌ഗ്രേഡുകളോടെയും അതിശയിപ്പിക്കുന്ന ഫീച്ചറുകളോടെയുമാണ് ഫോൺ വരുന്നത്. ഈ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ വിലയും ഫീച്ചറുകളും അറിയണ്ടേ?

Digit.in Survey
✅ Thank you for completing the survey!

iQOO 15 Pre Booking

ഏറ്റവും പുതിയ പ്രോസസറാണ് ഫോണിന്റെ ഹൈലൈറ്റ്. ഇതിൽ ഐഖൂ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഉൾപ്പെടുത്തുന്നു. പ്രീമിയം ഫീച്ചറുകളോടെ വരുന്ന ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിക്കുന്നത് നവംബർ 20 വൈകുന്നേരം ആറ് മണിയ്ക്കാണ്.

ആമസോണിലും ഐഖൂ ഇന്ത്യൻ സ്റ്റോറിലും ഫോൺ പ്രീ ഓർഡറിന് ലഭ്യമാകും. മുൻഗണന പാസ് അഥവാ Priority Pass ഉപയോഗിച്ച് പ്രീ ബുക്കിങ് നടത്താം. ഇതിലൂടെ നിങ്ങൾക്ക് ആകർഷകമായ ഫ്രീ ഓഫറുകളും ലഭിക്കും. ഒരു ജോടി ഐഖൂ TWS 1e ഇയർബഡുകളാണ് ഫ്രീയായി ലഭിക്കുന്നത്. കൂടാതെ 12 മാസത്തെ വാറണ്ടിയും ഉൾപ്പെടുന്നു. 1,000 രൂപ നൽകി ഉപഭോക്താക്കൾക്ക് ഉപകരണം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

iqoo 15 5g

ഇനി വരാനിരിക്കുന്ന ഐഖൂ ഫ്ലാഗ്ഷിപ്പിന്റെ ഫീച്ചറുകൾ എന്തൊക്കെയായിരിക്കുമെന്ന് നോക്കാം.

ഐഖൂ 15 സ്മാർട്ഫോൺ സ്പെസിഫിക്കേഷൻസ്

സാംസങ്ങിന്റെ 2K M14 LED OLED ഡിസ്പ്ലേ ഉൾപ്പെടെ നിരവധി പ്രധാന അപ്‌ഗ്രേഡുകൾ ഈ ഐക്യുവിലുണ്ട്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റും ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിനസ് ഒഎസ് 6 ഉം സ്മാർട്ട്‌ഫോണിലുണ്ടാകും.

ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് 2,600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ലഭിച്ചേക്കും. ഈ ഐഖൂ ഫോൺ ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. ട്രിപ്പിൾ ആംബിയന്റ് ലൈറ്റ് സെൻസറുകൾ ഇതിൽ ഉൾപ്പെടുത്തിയേക്കും. കൂടാതെ, ഗെയിമിംഗിനും ദൈനംദിന ഉപയോഗത്തിനും ഡ്യുവൽ-ആക്സിസ് വൈബ്രേഷൻ മോട്ടോർ ഉൾപ്പെടുത്തുമെന്നും പറയുന്നു. ആൽഫ (കറുപ്പ്), ലെജൻഡ് (വെള്ള) നിറങ്ങളിൽ ഫോൺ ലഭ്യമാകും.

Also Read: New Snapdragon പ്രോസസറുള്ള Realme GT സ്മാർട്ഫോൺ, ഇന്ത്യയിൽ എത്തി

ഏറ്റവും പുതിയ ഐക്യു ഫോണിൽ കരുത്തുറ്റ 7,000 mAh ബാറ്ററിയുമുണ്ട്. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും ഇതിലുണ്ടാകുമെന്നാണ് സൂചന. എന്നുവച്ചാൽ ഫോണിന്റെ പിൻവശത്തെ മൂന്ന് ക്യാമറകൾക്കും 50 മെഗാപിക്സൽ സെൻസറാകും.

സെൽഫികൾക്കായി, 32 മെഗാപിക്സൽ മുൻ ക്യാമറയാണ് ഫോണിൽ നൽകുന്നത്. ഇന്ത്യയിൽ 65,000 മുതൽ 70,000 രൂപ വരെ വില പ്രതീക്ഷിക്കുന്നുവെന്നാണ് ഗാഡ്ജെറ്റ് 360 റിപ്പോർട്ടിലുള്ളത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo