നല്ല വിലയിൽ മികച്ച ഫീച്ചറുകളുള്ള ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആലോചിക്കുന്നവർ ഈ ഓഫർ മിസ്സാക്കരുത്. കാരണം, iQOO 12 മികച്ച ഗെയിമിങ് ഫോൺ മാത്രമല്ല. സാധാരണ ഗെയിമിങ് ഫോണുകളിൽ ക്യാമറ ഗംഭീരമെന്ന് പറയാൻ സാധിക്കില്ല. എന്നാൽ ഐഖൂ 12 ക്യാമറയിലും കിടിലൻ പ്രീമിയം ഫോണാണ്.
ഫോണിന്റെ ഈ പ്രീമിയം ക്വാളിറ്റിയ്ക്ക് ഡിജിറ്റ് സീറോ1 അവാർഡ് കരസ്ഥമാക്കി. മുൻ കേന്ദ്രമന്ത്രിയും ടെക് ഇൻവെസ്റ്ററുമായ രാജീവ് ചന്ദ്രശേഖർ ആണ് ഐഖൂവിന് അവാർഡ് സമ്മാനിച്ചത്.
iQOO 12 5G: ഓഫർ
ആമസോൺ ഇന്ത്യയിൽ, ഐഖൂ 12 5G 50000 രൂപയ്ക്കും താഴെയാണ് വിൽക്കുന്നത്. 256GB സ്റ്റോറേജുള്ള സ്മാർട്ഫോൺ ഇതുവരെ വിറ്റത് 52,999 രൂപയിലായിരുന്നു. ഇപ്പോഴിതാ ആമസോണിൽ നിന്ന് ഫോൺ 45,999 രൂപയ്ക്ക് ലഭിക്കും.
നിങ്ങൾക്ക് നോ കോസ്റ്റ് EMI ഓപ്‌ഷനുകളും ലഭ്യമാണ്. 3,610.22 രൂപയ്ക്ക് ഐഖൂ 12 ഫോൺ വാങ്ങാമെന്നതാണ് നേട്ടം. 1,379.97 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ഐക്യൂ ഫോണിന് ലഭിക്കുന്നു. ഇവിടെ നിന്നും വാങ്ങാം.
ഐഖൂ 12: സ്പെസിഫിക്കേഷൻ
144Hz റിഫ്രഷ് റേറ്റുള്ള സ്മാർട്ഫോണാണ് ഐഖൂ 12. ഇതിന് 6.78-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വരുന്നത്. വേഗതയേറിയ പ്രകടനവും സുഗമമായ മൾട്ടിടാസ്‌കിങ്ങും ഉറപ്പാക്കുന്ന പ്രോസസറാണ് ഫോണിലുള്ളത്. അതായത് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് ഇതിൽ കൊടുത്തിരിക്കുന്നത്.
ക്യാമറയിലേക്ക് വന്നാൽ ഫോണിൽ 50MP പ്രൈമറി ക്യാമറയുണ്ട്. 50MP അൾട്രാ വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 64MP ആണ് ഫോണിലെ ടെലിഫോട്ടോ ലെൻസ്. മികച്ച ഫോട്ടോഗ്രാഫിയ്ക്ക് വേണ്ടിയുള്ളതാണിത്.
ഈ ഫോണിൽ 5000mAh ബാറ്ററിയും 120W ഫാസ്റ്റ് ചാർജിംഗും ലഭിക്കുന്നു. ഗെയിമിംഗ് മികവിൽ സമാനതകളില്ലാത്ത വേഗതയാണ് ഫോണിലുള്ളത്. ഇതിലെ ഗ്രാഫിക്സ് ഉപയോഗിച്ച് ഇമ്മേഴ്‌സീവ് ഗെയിംപ്ലേ എക്സ്പീരിയൻസ് ലഭിക്കുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile