Apple iPhone 18 Pro Max ലോഞ്ചിന് തൊട്ടുമുമ്പ് വൻ ഫ്ലാഗ്ഷിപ്പ് ഐഫോണിന് വില കുറഞ്ഞു. പുതിയ മോഡലുകൾ വിപണിയിലെത്തുന്നതിന് മുന്നോടിയായി നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കുകയാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം. തൊട്ടുമുമ്പത്തെ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 17 പ്രോ മാക്സിന് വില കുറച്ചു. വിജയ് സെയിൽസിൽ ഐഫോൺ 17 പ്രോ മാക്സിന് ഓഫർ ലഭ്യമാണ്. 6000 രൂപയുടെ നേരിട്ടുള്ള ഇളവും 4000 രൂപയുടെ ബാങ്ക് ഓഫറും സ്മാർട്ട് ഫോണിന് അനുവദിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിൽ ഫ്ലാഗ്ഷിപ്പ് മോഡൽ വാങ്ങാൻ ആഗ്രഹമുള്ളവർക്ക് ഐഫോൺ 17 പ്രോ മാക്സിന്റെ വിലക്കിഴിവും സവിശേഷതകളും അറിയാം.
1,49,900 രൂപയ്ക്കാണ് ഐഫോൺ 17 പ്രോ മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 4 ശതമാനം ഇളവിൽ ഫ്ലാഗ്ഷിപ്പ് ഡിവൈസ് 1,43,990 രൂപയ്ക്ക് വാങ്ങിക്കാം. 6 മാസത്തേക്ക് സ്മാർട്ട് ഫോൺ 23,331 രൂപയ്ക്ക് വാങ്ങിക്കാം. ഇതിന് പുറമെ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെയും എസ്ബിഐ ബാങ്ക് കാർഡിലൂടെയും ആക്സിസ് ബാങ്ക് കാർഡിലൂടെയും 4000 രൂപയുടെ അധിക ഇളവ് ലഭിക്കും. ഇങ്ങനെ ഐഫോൺ 17 പ്രോ മാക്സ് 1,40,000 രൂപയ്ക്ക് താഴെ വാങ്ങിക്കാനാകും.
23,331 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ 6 മാസത്തേക്ക് സ്വന്തമാക്കാം. 256 ജിബി സ്റ്റോറേജ് ഐഫോൺ 17 പ്രോ മാക്സിനാണ് ഓഫർ.
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സിന് ആന്റി-റിഫ്ലക്റ്റീവ് കോട്ടിംഗുള്ള ഡിസ്പ്ലേയാണ് ഇതിനുള്ളത്. 6.9 ഇഞ്ച് 120Hz പ്രോമോഷൻ ഡിസ്‌പ്ലേയാണുള്ളത്.
4,823 mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണിൽ 30W വയർഡ് ചാർജിംഗ്, 25W വയർലെസ് ചാർജിംഗ്, 4.5W റിവേഴ്സ് വയർഡ് ചാർജിംഗ് സപ്പോർട്ടും ലഭിക്കും. 39 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സപ്പോർട്ടും ഐഫോൺ 17 പ്രോ മാക്സിന് ലഭ്യമാണ്.
Also Read: Motorola 5G 45% ഡിസ്‌കൗണ്ടിൽ വാങ്ങാൻ ആമസോണിൽ വൻ ഓഫറിൽ, 6500mAh ബാറ്ററിയും 50MP Dual ക്യാമറയും
വേപ്പർ ചേംബർ കൂളിംഗ് സപ്പോർട്ട് ഈ ഐഫോണിനുണ്ട്. ഫോണിന് മുൻവശത്തും പിൻവശത്തും സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു. iOS 26 സോഫ്റ്റ് വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ക്യാമറ പ്രേമികൾക്കായി ഇതിൽ ട്രിപ്പിൾ ഫ്യൂഷൻ ക്യാമറ യൂണിറ്റ് കൊടുത്തിരിക്കുന്നു. ഇതിൽ 48MP മെയിൻ ക്യാമറ, 48MP അൾട്രാ-വൈഡ് സെൻസർ, 48MP ടെലിഫോട്ടോ ലെൻസ് ചേർന്ന മൂന്ന് സെൻസറുകളാണ് ഫോണിലുള്ളത്. ഈ ടെലിഫോട്ടോ ക്യാമറയ്ക്ക് 4x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 18MP ക്യാമറ കൊടുത്തിരിക്കുന്നു. A19 പ്രോ ചിപ്‌സെറ്റാണ് ഫോണിന് പെർഫോമൻസ് തരുന്നത്.
ഇന്ന് രാത്രി ആപ്പിളിന്റെ Suprise And Shine ഇവന്റ് ആരംഭിക്കുന്നു. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ അൾട്രാ എന്നിവ ഇവന്റിലൂടെ പുറത്തിറങ്ങും. ഒപ്പം ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകളും എയർപോഡും കമ്പനി അവതരിപ്പിച്ചേക്കും. ഇത്തവണ ഐഫോൺ 18 സ്റ്റാൻഡേർഡ് മോഡൽ വരുന്നത് വൈകിയേക്കും.