ആ പഴയ വിലയിൽ Apple iPhone 17 Pro ബ്ലൂ വേരിയന്റ്; ഒപ്പം 4000 രൂപയുടെ വൻ ഓഫറും!

ആ പഴയ വിലയിൽ Apple iPhone 17 Pro ബ്ലൂ വേരിയന്റ്; ഒപ്പം 4000 രൂപയുടെ വൻ ഓഫറും!

Apple iPhone 17 Pro ബ്ലൂ വേരിയന്റ് ഇപ്പോൾ ലോഞ്ച് വിലയിൽ തന്നെ വാങ്ങാം. iPhone 18 Pro, Pro Max വന്നപ്പോഴേക്കും കമ്പനി ഔദ്യോഗികമായി ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് പുറത്താക്കിയിട്ടുണ്ട്. എന്നുവച്ചാൽ ഇനി റീട്ടെയിൽ പാർട്നർമാരിലൂടെയും ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും മാത്രമാകും ഈ മോഡലുകൾ ലഭിക്കുക. ഇപ്പോഴിതാ ഐഫോൺ 17 പ്രോയുടെ ബ്ലൂ കളർ മോഡൽ പഴയ വിലയിൽ വാങ്ങാൻ സുവർണാവസരം. ആമസോൺ ഇന്ത്യയിലാണ് ഓഫർ. മികച്ചൊരു ഐഫോൺ അപ്ഗ്രേഡ് ആഗ്രഹിക്കുന്നവർക്ക് തൽക്കാലം പഴയ വിലയിൽ ഹാൻഡ്സെറ്റ് സ്വന്തമാക്കാനായി ഓഫറിനെ കുറിച്ചും ഫോണിന്റെ സവിശേഷതകളും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Apple iPhone 17 Pro Price Deal Amazon

1,34,900 രൂപയ്ക്കാണ് ഐഫോൺ 17 പ്രോയുടെ 256 ജിബി സ്റ്റോറേജ് ഫോണിന്റെ ഇന്ത്യയിലെ വില. എന്നാൽ 2000 രൂപയുടെ നേരിട്ടുള്ള കിഴിവ് സ്മാർട്ട് ഫോണിന് ലഭ്യമാണ്. ഐഫോൺ 17 പ്രോ ഇങ്ങനെ 1,32,900 രൂപയ്ക്ക് ആമസോണിൽ നിന്ന് ലഭിക്കും. എന്നാൽ ബ്ലൂ വേരിയന്റിന് മാത്രമാണ് ഈ ഓഫർ. IDFC FIRST ബാങ്ക് കാർഡിനും കാനറ ബാങ്കിനും 2000 രൂപ കിഴിവ് നേടാം. ഇങ്ങനെ 130900 രൂപയ്ക്ക് ഐഫോൺ 17 പ്രോ ആമസോണിൽ ലഭിക്കും.

Also Read: ഡിസ്‌കൗണ്ട് പ്രതീക്ഷിച്ചവർക്ക് ആപ്പിളിന്റെ 18-ന്റെ പണി! iPhone 17 വില കുത്തനെ കൂട്ടി, രക്ഷകരായി ആമസോണും ഫ്ലിപ്കാർട്ടും

36950 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഡീലും ഐഫോൺ 17 പ്രോയ്ക്ക് ലഭ്യമാണ്. ഇതിന് 4,672 രൂപയുടെ ഇഎംഐ ഓഫറും 5,984.32 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും സ്വന്തമാക്കാം.

ഐഫോൺ 17 പ്രോ vs ഐഫോൺ 18 പ്രോ

പെർഫോമൻസിലും ക്യാമറയിലും ബാറ്ററി കാര്യക്ഷമതയിലും ഐഫോൺ 18 പ്രോ മുൻമോഡലിനേക്കാൾ മികച്ചതാണ്. 17 പ്രോയിലെ A19 Pro ചിപ്പിന് പകരം പുതിയ 2nm A20 Pro ചിപ്പാണ് 18 പ്രോയിലുള്ളത്. 33 മണിക്കൂർ ബാറ്ററി ലൈഫാണ് ഐഫോൺ 17 പ്രോയിലുള്ളത്. പുതിയ പ്രോ വേരിയന്റിൽ 36 മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile