iPhone 17 Launch: സീരീസിലെ ഒരു ഐഫോണിൽ 5088mAh ബാറ്ററിയുണ്ടാകും! എങ്കിൽ വലിയൊരു അപ്ഗ്രേഡ് തന്നെ…

HIGHLIGHTS

ലോഞ്ച് ചെയ്യുന്നതിന് മുന്നേ ഐഫോൺ 17 മോഡലുകളുടെ ബാറ്ററി കപ്പാസിറ്റിയെ കുറിച്ച് വാർത്തകൾ വരുന്നു

ഐഫോൺ 17 പ്രോ മാക്സിനാണ് ഏറ്റവും വലിയ ബാറ്ററി അപ്ഡേറ്റ് ലഭിക്കുക

എന്നിരുന്നാലും, ഈ ബാറ്ററി കപ്പാസിറ്റി ഇന്ത്യയിലെ ഐഫോൺ 17 ഫോണുകളിൽ പ്രതീക്ഷിക്കാനാകില്ല

iPhone 17 Launch: സീരീസിലെ ഒരു ഐഫോണിൽ 5088mAh ബാറ്ററിയുണ്ടാകും! എങ്കിൽ വലിയൊരു അപ്ഗ്രേഡ് തന്നെ…

iPhone 17 Launch: അങ്ങനെ കാത്തിരുന്ന ആ ഐഫോൺ ദിവസം വന്നെത്തി. ആപ്പിൾ ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പരിപാടിയാണ് Apple Awe-dropping. ഐഫോൺ 17 സീരീസിൽ നാല് സ്മാർട്ഫോണുകളാണ് ലോഞ്ച് ചെയ്യുക.

Digit.in Survey
✅ Thank you for completing the survey!

ഈ വർഷം ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, അൾട്രാ-സ്ലിം ഐഫോൺ 17 എയർ എന്നീ നാല് പുതിയ മോഡലുകളുണ്ടാകും. സാധാരണ വരുന്ന പ്ലസ് മോഡലിന് പകരമാണ് ഐഫോൺ 17 എയർ പുറത്തിറക്കുക. ഐഫോൺ ചരിത്രത്തിലെ ഏറ്റവും മെലിഞ്ഞ ഹാൻഡ്സെറ്റാണിത്. ഇതിന് പുറമെ വൻ ഹൈപ്പുകളുള്ളത് ഐഫോൺ 17 പ്രോ മാക്സിനാണ്. ഫോണിന്റെ ലോഞ്ചിന് മുന്നേ ചില ലീക്കുകളിൽ ഇതിന്റെ പ്രത്യേകതകളും ചോർന്നിട്ടുണ്ട്. ലീക്കുകളിലെ എടുത്തുപറയേണ്ട പ്രത്യേകത iPhone 17 Pro Max ബാറ്ററിയെ കുറിച്ചുള്ള വിവരങ്ങളാണ്.

iPhone 17

iPhone 17 Pro Max ബാറ്ററി!

ലോഞ്ച് ചെയ്യുന്നതിന് മുന്നേ ഐഫോൺ 17 മോഡലുകളുടെ ബാറ്ററി കപ്പാസിറ്റിയെ കുറിച്ച് വാർത്തകൾ വരുന്നുണ്ട്. മുൻ തലമുറയിലെ ഐഫോൺ മോഡലുകളെ അപേക്ഷിച്ച് ഇത് വലിയൊരു അപ്‌ഗ്രേഡാണ്. ഇങ്ങനെ മുഴുവൻ ലൈനപ്പിലും ബാറ്ററി അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കാം. എങ്കിലും ഐഫോൺ 17 പ്രോ മാക്സിനാണ് ഏറ്റവും വലിയ ബാറ്ററി അപ്ഡേറ്റ് ലഭിക്കുക എന്നാണ് ലഭിക്കുന്ന വിവരം.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നത് ഐഫോൺ 17 പ്രോ മാക്‌സിന് 5088mAh ബാറ്ററിയുണ്ടാകുമെന്നാണ്. എന്നാൽ ഇക്കാര്യം ആപ്പിളിന്റെ സ്ഥിരീകരണമല്ല. ഐഫോൺ 16 പ്രോ മാക്‌സിന് 4685mAh ബാറ്ററിയായിരുന്നു നൽകിയത്. 17 പ്രോ മാക്സിന് മുൻഗാമിയെക്കാൾ 400mAh-ന്റെ അപ്ഗ്രേഡ് പ്രതീക്ഷിക്കാം.

ഐഫോൺ 17 സീരീസുകളുടെ ബാറ്ററി

മറുവശത്ത്, ഐഫോൺ 17 പ്രോയ്ക്ക് 4252 mAh ബാറ്ററിയായിരിക്കും കൊടുക്കുക. അതേ സമയം ഐഫോൺ 16 പ്രോയ്ക്ക് 3582 mAh ബാറ്ററിയായിരുന്നു ഉണ്ടായിരുന്നത്.

പ്രോ മോഡലുകളിൽ മാത്രമല്ല 17 സീരീസിലെ സ്റ്റാൻഡേർഡ് ആപ്പിൾ ഫോണുകളിലും വലിയ അപ്ഡേറ്റ് പ്രതീക്ഷിക്കാം. ഐഫോൺ 17 എന്ന ബേസിക് വേരിയന്റിന് 3692mAh ബാറ്ററിയായിരിക്കും നൽകുക. ഐഫോൺ 17 എയർ മോഡലുകൾക്ക് 3149mAh പവറുള്ള ബാറ്ററി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈ ബാറ്ററി കപ്പാസിറ്റി ഇന്ത്യയിലെ ഐഫോൺ 17 ഫോണുകളിൽ പ്രതീക്ഷിക്കാനാകില്ല. കാരണം ഇന്ത്യയിൽ സിം സ്ലോട്ട് ഓപ്ഷനുള്ള ഐഫോൺ 17 സ്മാർട്ഫോണുകളാണ് അവതരിപ്പിക്കുക. ഫിസിക്കൽ സിം സ്ലോട്ട് ഇല്ലാതെ, ഇ സിമ്മുകളെ സപ്പോർട്ട് ചെയ്യുന്ന ഐഫോണുകളിലാണ് മേൽപ്പറഞ്ഞ വലിയ ബാറ്ററികൾ ഉൾപ്പെടുത്തുന്നത്.

ഇന്ന് രാത്രി 10.30 മണി മുതലാണ് ഇന്ത്യയിൽ ഐഫോൺ 17 ലൈവായി കാണാനാകുക.

Also Read: Galaxy S25 FE വന്നപ്പോൾ Samsung Galaxy S24 FE വില കുറച്ചു! 35000 രൂപയിൽ താഴെ വാങ്ങാം…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo