iPhone 17 ലോഞ്ചിന് മുന്നേ 48MP ക്യാമറ iPhone 15 10000 രൂപ ഫ്ലാറ്റ് കിഴിവിൽ Super ഓഫറിൽ!

HIGHLIGHTS

69,900 രൂപ വിലയാകുന്ന 128ജിബി ഐഫോൺ 15-നാണ് കിഴിവ്

28ജിബി കോൺഫിഗറേഷനുള്ള എല്ലാ കളർ വേരിയന്റിനും ഓഫർ ബാധകമാണ്

iPhone 17 ലോഞ്ച് ചെയ്യുന്നതിന് മുന്നേയാണ് ഓഫർ എത്തിയിരിക്കുന്നത്

iPhone 17 ലോഞ്ചിന് മുന്നേ 48MP ക്യാമറ iPhone 15 10000 രൂപ ഫ്ലാറ്റ് കിഴിവിൽ Super ഓഫറിൽ!

48MP ക്യാമറ iPhone 15 വിലക്കുറവിൽ വാങ്ങാം. Apple Awe Dropping ചടങ്ങിൽ iPhone 17 ലോഞ്ച് ചെയ്യുന്നതിന് മുന്നേയാണ് ഓഫർ എത്തിയിരിക്കുന്നത്. 2023-ൽ ലോഞ്ച് ചെയ്ത ഐഫോൺ 15 ഹാൻഡ്സെറ്റിന് 10000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കും. ഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച കിഴിവ് ആമസോണിൽ നിന്ന് നേടാം.

Digit.in Survey
✅ Thank you for completing the survey!

iPhone 15 Discount ഓഫർ വിശദമായി അറിയാം

69,900 രൂപ വിലയാകുന്ന 128ജിബി ഐഫോൺ 15-നാണ് കിഴിവ്. ഈ ആപ്പിൾ സ്മാർട്ഫോണിന് ആമസോണിലാണ് കിഴിവ്. ഫ്ലിപ്കാർട്ടിൽ ഐഫോൺ 15 64,900 രൂപയ്ക്കാണ് വിൽക്കുന്നത്. ആമസോണിൽ ഇതിന് 59,900 രൂപ മാത്രമാണ്. ഇത് 128ജിബി കോൺഫിഗറേഷനുള്ള എല്ലാ കളർ വേരിയന്റിനും ബാധകമാണ്. പിങ്ക്, കറുപ്പ്, നീല, പച്ച, മഞ്ഞ കളറുകളിലുള്ള ഐഫോൺ 15-ന് ഡിസ്കൌണ്ട് ലഭിക്കുന്നു.

10000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ടിന് പുറമെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. ഇതിന് 43,300 രൂപ വരെ എക്സ്ചേഞ്ച് ഡീൽ ലഭിക്കുന്നു. ഇനി ഈ സ്വപ്നഫോൺ മൊത്തം പണം കൊടുത്ത് വാങ്ങാനാകില്ലെങ്കിൽ, 2,890 രൂപയുടെ ഇഎംഐ ഡീലും ലഭിക്കുന്നതാണ്.

Amazon Special Deal iPhone 15
Amazon Special Deal iPhone 15

ഐഫോൺ 15 പ്രത്യേകത എന്തെല്ലാം?

A16 ബയോണിക് ചിപ്പ് ഉപയോഗിച്ചിരിക്കുന്ന സ്മാർട്ഫോണാണ് ഐഫോൺ 15. 6-കോർ സിപിയു, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവ ചേർന്ന പെർഫോമൻസ് ഇതിൽ ലഭിക്കും. 48MP മെയിൻ ക്യാമറയും, 12MP അൾട്രാ-വൈഡ് ക്യാമറയും ചേർന്ന സ്മാർട്ഫോണാണിത്. ഈ ഐഫോണിൽ 12MP ട്രൂഡെപ്ത് സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഐഫോൺ 15-നുള്ളത്. ഇതിന്റെ സ്ക്രീനിന് 2000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുണ്ട്. ഈ ഹാൻഡ്സെറ്റിൽ 2556 x 1179 പിക്സൽ റെസലൂഷനുള്ള ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്. 460 ppi പിക്സൽ ഡെൻസിറ്റിയുണ്ട്. ഐഫോൺ 14 പ്രോ മോഡലിൽ മാത്രം ഉണ്ടായിരുന്ന ഡൈനാമിക് ഐലൻഡ് ഫീച്ചർ ഐഫോൺ 15-ലും കൊടുത്തിരിക്കുന്നു.

ഒറ്റ ചാർജിൽ 20 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഐഫോൺ 15 ഉറപ്പുനൽകുന്നു. USB-C പോർട്ട് വഴി ഫോൺ ചാർജ് ചെയ്യാം. മാഗ്‌സേഫ് വയർലെസ് ചാർജിങ്ങും ഈ ആപ്പിൾ ഫോണിലുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 റേറ്റിങ് ഈ ഹാൻഡ്സെറ്റിലുണ്ട്. എമർജൻസി SOS, ക്രാഷ് ഡിറ്റക്ഷൻ പോലുള്ള സെക്യൂരിറ്റി ഫീച്ചറും സ്മാർട്ഫോണിൽ ലഭിക്കും. ഫേസ് ഐഡി ഫീച്ചറിലൂടെ ഫോണിന് പ്രൊട്ടക്ഷനും നൽകാനാകും.

അതേ സമയം ഐഫോൺ 17 സീരീസ് വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഈ വർഷത്തെ പ്രീമിയം ഐഫോണുകളാണ് സീരീസിലുള്ളത്. ഐഫോൺ 17, 17 എയർ, 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയാണ് ലോഞ്ച് ചെയ്യുന്നത്. 89,900 രൂപ മുതലായിരിക്കും ബേസിക് വേരിയന്റിന്റെ വില. സെപ്തംബർ 9-ന് ഇന്ത്യൻ സമയം രാത്രി 10.30-നാണ് ലോഞ്ച് ചടങ്ങ്.

Also Read: Galaxy S25 FE വന്നപ്പോൾ Samsung Galaxy S24 FE വില കുറച്ചു! 35000 രൂപയിൽ താഴെ വാങ്ങാം…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo