iPhone 14 Offer: അംബാനി 51000 രൂപയ്ക്ക് വിറ്റപ്പോൾ TATA 49990 രൂപയാക്കി, Samsung സെയിൽ സമയത്ത് Bumper ഡിസ്കൗണ്ട്!

HIGHLIGHTS

51,400 രൂപയ്ക്കാണ് 128 GB ഐഫോൺ 14 റിലയൻസ് ഡിജിറ്റലിൽ വിൽക്കുന്നത്

ക്രോമയിൽ ഫോണിന് 50,990 രൂപ മാത്രമാണ് വില

കൂടാതെ ബാങ്ക് ഓഫറും 2400 രൂപയുടെ ഇഎംഐ കിഴിവും ലഭിക്കുന്നു

iPhone 14 Offer: അംബാനി 51000 രൂപയ്ക്ക് വിറ്റപ്പോൾ TATA 49990 രൂപയാക്കി, Samsung സെയിൽ സമയത്ത് Bumper ഡിസ്കൗണ്ട്!

Samsung ഫ്ലാഗ്ഷിപ്പ് വിൽപ്പനയ്ക്ക് എത്തുമ്പോൾ iPhone 14 സ്മാർട്ഫോണിനും വില കുറച്ചു. ആകർഷകമായ ഓഫറിൽ TATA-യുടെ സ്ഥാപനമായ Croma ഫോൺ വിൽക്കുന്നു. ഐഫോൺ 16 വന്നിട്ടും ഐഫോൺ 14-ന് ഇതുവരെയും ഡിമാൻഡ് കുറഞ്ഞിട്ടില്ല. ഐഫോണുകളിലെ ഏറ്റവും ജനപ്രിയ ഫോണും ഐഫോൺ 14 ആണ്.

Digit.in Survey
✅ Thank you for completing the survey!

രൊക്കം പണത്തിൽ വാങ്ങുകയാണെങ്കിൽ 50000 രൂപയ്ക്ക് താഴെയും, ഇഎംഐയിൽ 2400 രൂപയ്ക്കും ഐഫോൺ ലഭിക്കും.

iPhone 14: ഓഫർ

ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ഫോണിന് വമ്പിച്ച ഓഫറാണുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം മികച്ച കിഴിവാണ് ഐഫോൺ 14-ന് ക്രോമ നൽകുന്നത്. ഐഫോൺ 14 അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിജിറ്റലിലും വിലക്കിഴിവിൽ വിറ്റിരുന്നു. 51,400 രൂപയ്ക്കാണ് 128 GB ഐഫോൺ 14 റിലയൻസ് ഡിജിറ്റലിൽ വിൽക്കുന്നത്. ക്രോമയിൽ ഫോണിന് 50,990 രൂപ മാത്രമാണ് വില. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ക്രോമ.

ഇതിന് പുറമെ ബാങ്ക് ഓഫറുകളും ഇഎംഐ സൌകര്യവും ലഭിക്കുന്നതാണ്. ഐഫോൺ 14-ന് കൊടക്, ICICI, HDFC കാർഡുകളിലൂടെ 1000 രൂപയുടെ ഡിസ്കൌണ്ട് നേടാം. ഇങ്ങനെ നിങ്ങൾക്ക് ക്രോമയിൽ 49990 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. രണ്ട് വർഷം മുമ്പ് 79,990 രൂപയ്ക്ക് പുറത്തിറക്കിയ സ്മാർട്ഫോണാണിത്.

ഇതിന് പുറമെ 2,400 രൂപയുടെ ഇഎംഐ ഓപ്ഷനിലും ഫോൺ വാങ്ങാവുന്നതാണ്. മിഡ്നൈറ്റ്, പർപ്പിൾ, സ്റ്റാർലൈറ്റ്, ബ്ലൂ കളറുകളിലുള്ള ഐഫോൺ 14-നെല്ലാം ഈ ഓഫർ ബാധകമാണ്. Buy From Here.

Also Read: Good News, കുശാലായല്ലോ! S24-ന്റെ അതേ വിലയിൽ Samsung Galaxy S25 128GB ഇന്ത്യയിലേക്ക്…

ഐഫോൺ 14: സ്പെസിഫിക്കേഷൻ

6.1 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഐഫോൺ 14-നുള്ളത്. അതും ഫോണിന്റെ സ്ക്രീനിൽ സൂപ്പർ റെറ്റിന XDR ടെക്നോളജിയാണ് വരുന്നത്. ഇതിന് HDR10, ഡോൾബി വിഷൻ സപ്പോർട്ടുണ്ട്. 60Hz റിഫ്രഷ് റേറ്റാണ് ഐഫോൺ 14-ന്റെ സ്ക്രീനിനുള്ളത്. 6 ജിബി റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള ഫോണാണിത്. ഇതിൽ A15 ബയോണിക് ചിപ്‌സെറ്റും കൊടുത്തിരിക്കുന്നു.

iPhone 14 Special Offer
iphone 14

ഫോണിൽ ഫോട്ടോഗ്രാഫിക്കായി 12 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. ഇതിൽ 12 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും പായ്ക്ക് ചെയ്തിരിക്കുന്നു. സെൽഫികൾക്കായി ഫോണിൽ 12MP ക്യാമറ കൊടുത്തിരിക്കുന്നു. 20-വാട്ട് വയർഡ്, 15-വാട്ട് വയർലെസ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. ഇതിന് 4.5-വാട്ട് റിവേഴ്സ് വയർഡ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. ഫോണിൽ 3279mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo