iPhone 13 Offer Sale in Amazon: iPhone എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഒപ്പം ആമസോണും, ഒരു വമ്പൻ ഓഫർ
iPhone 13ന് ആമസോണിൽ ഒരു കിടിലൻ ഓഫർ
20,000 രൂപ വിലക്കുറവിൽ ആപ്പിൾ ഫോൺ വാങ്ങാനുള്ള അപൂർവ അവസരമാണിത്
ആമസോണിൽ ഓഫറിൽ വിൽക്കുന്നത് 128GB സ്റ്റോറേജ് ആപ്പിൾ ഫോണാണ്
ഷോപ്പിങ് ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവുകയാണ്. ഇന്ന് പ്രൈം അംഗങ്ങൾക്കുള്ള പ്രത്യേക സെയിൽ തകൃതിയായി മുന്നേറുന്നു. ഇപ്പോഴിതാ, ആമസോണിലെ ഒരു എക്സ്ക്യൂസീവ് ഓഫറാണ് നിങ്ങളിലേക്ക് ഞങ്ങൾ പങ്കുവയ്ക്കുന്നത്. iPhone 13ന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഒരു വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്.
SurveyiPhone 13ന് എന്താണ് ആമസോണിൽ ഓഫർ?
20,000 രൂപ വരെ വിലകുറച്ചാണ് ഐഫോൺ 13 വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഈ ഓഫർ കാലയളവിലേക്ക് മാത്രമാണ് വിലക്കിഴിവ് ബാധകമാകുന്നതെന്ന് ഓർക്കുക. നാളെയാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതെങ്കിലും, നിങ്ങളൊരു പ്രൈം അംഗമാണെങ്കിൽ ഓഫറിൽ ഇപ്പോൾ തന്നെ പർച്ചേസിങ് നടത്താം. 31 ശതമാനം വിലക്കുറവാണ് ഐഫോൺ 13ന് ആമസോൺ നൽകുന്നത്. 69,900 രൂപയാണ് ഐഫോൺ 13ന്റെ MRP എങ്കിലും, ഓഫറിൽ വെറും 47,999 രൂപയ്ക്ക് ഫോൺ ലഭിക്കും.
ബാങ്ക് ഓഫറുകളോ കൂപ്പണോ ഉൾപ്പെടുത്താതെയുള്ള വിലയാണിത്.
മറ്റ് ഓഫറുകൾ…
കൊടക് മഹീന്ദ്ര ബാങ്ക്, HDFC ബാങ്ക് എന്നിവയുടെ ഡെബിറ്റ് കാർഡുകൾക്ക് EMI ഓപ്ഷനുകളും ലഭ്യമാണ്. കൂടാതെ, SBI കാർഡുകൾക്കും ഓഫർ ലഭിക്കും.
ഇനി എക്സ്ചേഞ്ച് ഓഫറിൽ വാങ്ങുകയാണെങ്കിൽ വമ്പൻ ഓഫറാണ് ആമസോൺ നൽകുന്നത്. പഴയ ഫോൺ, മികച്ച ഫോമിലാണെങ്കിൽ കൈയിൽ നിന്ന് 2000 രൂപ കൂടി മാത്രം ചെലവാക്കിയാൽ മതി. ഐഫോൺ നിങ്ങളുടെ കൈയിലിരിക്കും. 45,000 രൂപ വരെ വിലക്കിഴിവാണ് ഈ സൂപ്പർസെയിലിൽ എക്സ്ചേഞ്ച് ഓഫറായി ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം നൽകുന്നത്. ഓഫറുകളുടെ വിശദാംശങ്ങൾ… ഐഫോൺ 13 ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ
iPhone 13 Specifications
ഏറ്റവും പുതിയ ഐഫോൺ 15മായി ഒത്തുനോക്കുമ്പോൾ അൽപം പിന്നിലെങ്കിലും വിലയ്ക്കൊത്തെ പെർഫോമൻസ് നൽകുന്ന ആപ്പിൾ ഫോണാണ്. ഐഫോൺ 15 വന്നതിനാൽ, ആപ്പിൾ തങ്ങളുടെ 13 സീരീസ് ഫോണുകളെ പാടെ ഒഴിവാക്കുന്നില്ല. ഇനിയും കുറേ വർഷങ്ങളിലേക്ക് സോഫ്റ്റ് വെയർ അപ്ഡേറ്റ് ലഭിക്കുന്നതാണ്.
6.1 ഇഞ്ച് വലിപ്പം വരുന്ന ഐഫോൺ 13ൽ HDR ഡിസ്പ്ലേയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയും വരുന്നു. A15 ബയോണിക് ചിപ്സെറ്റാണ് 13 സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 12MP + 12MPയുടെ ഡ്യുവൽ ക്യാമറയും 12MPയുടെ ഫ്രെണ്ട് ക്യാമറയും ഈ ഫോണിലുണ്ട്. 128GB, 256GB, 512GB എന്നീ സ്റ്റോറേജ് ഓപ്ഷനുകളിൽ ഫോൺ വിപണിയിൽ ലഭ്യമാണ്. ഇപ്പോൾ ആമസോണിൽ ഓഫറിൽ വിൽക്കുന്നത് 128GB സ്റ്റോറേജ് ആപ്പിൾ ഫോണാണ്.
Also Read: Moto Razr 40 Amazing Deal: കിക്ക്സ്റ്റാർട്ടർ ഡീലിൽ നന്നായി വില കുറച്ച് Motorola റേസർ 40
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. 7 മണിക്കൂറിനുള്ളിൽ ആമസോണിന്റെ ഈ മെഗാ സെയിലിന് കൊടിയേറും.
ഫോണുകൾ മാത്രമല്ല, വസ്ത്രങ്ങൾ, ഇലക്ട്രിക് ഗാഡ്ജറ്റ്സുകൾ, ഫാഷൻ ഐറ്റംസ്, വാച്ചുകൾ, ഗൃഹോപകരണങ്ങൾ, പഠന ആവശ്യത്തിന് ആവശ്യമായ സാധനങ്ങൾ എന്നിവയെല്ലാം ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നല്ല വിലക്കുറവിൽ വാങ്ങാവുന്നതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile