Infinix NOTE 60 Pro 5G launched with heart rate sensor like new features
സ്മാർട്ട്‌ഫോൺ പ്രേമികളെ ആവേശത്തിലാഴ്ത്തി ഈ മാസം പുറത്തിറങ്ങിയ ഫോണാണ് Infinix Note 60 Pro. ചാർജ് തീരുമെന്ന പേടിയില്ലാതെ മണിക്കൂറുകളോളം ഉപയോഗിക്കാൻ സഹായിക്കുന്ന 6500mAh മെഗാ ബാറ്ററിയുള്ള ഇൻഫിനിക്സ് ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. ഇന്ന് ഫ്ലിപ്കാർട്ട് വഴിയാണ് കരുത്തൻ ഇൻഫിനിക്സ് ഫോൺ സെയിലിന് എത്തിയത്.
ഗെയ്മിംഗിലും മൾട്ടിടാസ്കിംഗിലും മികച്ച പെർഫോമൻസ് ഉറപ്പിക്കാവുന്ന മോഡലാണിത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഇപ്പോൾ ഫോൺ വാങ്ങുന്നവർക്ക് MagPower സ്പീക്കർ സൗജന്യമായി ലഭിക്കും. കൂടാതെ ആകർഷകമായ ബാങ്ക് ഇളവും ഇൻഫിനിക്സ് ഹാൻഡ്സെറ്റിന് ലഭ്യമാണ്. അത്യാധുനിക ഫീച്ചറുകളും അതിശയിപ്പിക്കുന്ന ഓഫറുകളുമായി എത്തിയ ഇൻഫിനിക്സ് നോട്ട് 60 പ്രോയുടെ വിലയും സവിശേഷതകളും മനസിലാക്കാം.
രണ്ട് സ്റ്റോറേജ് വേരിയന്റുകളിലുള്ള ഫോണുകളാണ് ഇൻഫിനിക്സ് അഴതരിപ്പിച്ചത്.
ലോഞ്ച് ഓഫറുകളുടെ ഭാഗമായി ആകർഷകമായ ബാങ്ക് ഇളവ് ലഭിക്കുന്നു. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലൂടെ 3,000 രൂപ കിഴിവ് ലഭിക്കും. ഇതിലൂടെ 28999 രൂപയ്ക്ക് ഇൻഫിനിക്സ് നോട്ട് 60 പ്രോ 5ജി വാങ്ങിക്കാം. വിപണിയിലെ പുത്തൻ ഫോണിന് 2,000 രൂപ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.
3,999 രൂപ വിലമതിക്കുന്ന സൗജന്യ മാഗ്പവർ സ്പീക്കറാണ് ഇന്നത്തെ വിൽപ്പനയിൽ ബോണസ് ഓഫറുകളായി അനുവദിച്ചിട്ടുള്ളത്. സ്മാർട്ട് ഫോണിന് ഒരു വർഷത്തേക്ക് വാലിഡിറ്റിയുള്ള സ്‌ക്രീൻ റീപ്ലേസ്മെന്റ് ഓഫറും ലഭ്യമാണ്.
Also Read: വിഷു വിരുന്നായി Vivo T5 Pro, 9020 mAh അതിശക്തൻ ബാറ്ററിയും കൈയിലൊതുങ്ങുന്ന വിലയും!