കാഴ്ചയിൽ സുന്ദരൻ, കരുത്തിൽ പുലി! 288 LED ലൈറ്റ് ഡിസ്‌പ്ലേയുമായി Infinix Note 60 Pro

കരുത്തൻ ബാറ്ററിയടക്കം പ്രീമിയം ഫീച്ചറുകളുമായി Infinix Note 60 Pro വിപണിയിലിറക്കി. അത്യാധുനിക ആക്ടീവ് മെട്രിക്സ് സ്ക്രീനും കൂറ്റൻ 6500mAh ബാറ്ററിയുമുള്ള സ്മാർട്ട് ഫോണാണിത്. സാധാരണ മിഡ്-റേഞ്ച് ഫോണുകളിൽ കാണാത്ത പല സവിശേഷതകളും ഡിസ്പ്ലേയിലും ബാറ്ററിയിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 288 LED ലൈറ്റുള്ള സ്ക്രീൻ ഇതിലെ ഹൈലൈറ്റാണ്.

ഒരിക്കൽ ചാർജ് ചെയ്താൽ ദിവസങ്ങളോളം നിൽക്കുന്ന ബാറ്ററി സപ്പോർട്ടുള്ള ഇൻഫിനിക്സ് ഫോണാണിത്. ഡിസൈനിലും പെർഫോമൻസിലും ഒരുപോലെ മികച്ചുനിൽക്കുന്ന ഇൻഫിനിക്സ് നോട്ട് 60 പ്രോയുടെ വിലയും മറ്റ് ഫീച്ചറുകളും വിശദമായി അറിയാം.

Infinix Note 60 Pro Specifications

ഇൻഫിനിക്സ് നോട്ട് 60 പ്രോയിൽ 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഇതിൽ 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ട്. ഇതിന് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നു. ഇതിന് 4,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുണ്ട്.

Infinix Note 60 Pro

ഈ ഇൻഫിനിക്സ് ഹാൻഡ്‌സെറ്റിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്‌സെറ്റാണ് കൊടുത്തിട്ടുള്ളത്. ഇത് മുൻ മോഡലുകളിൽ ഉപയോഗിച്ചിരുന്ന മീഡിയടെക് പ്രോസസറിനേക്കാൾ വലിയ അപ്ഡേറ്റാണ്. ഇതിന് വെർച്വൽ റാമിന്റെ സപ്പോർട്ടുണ്ട്. ഫോണിന്റെ ഹീറ്റ് പ്രതിരോധിക്കാൻ, വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം നൽകിയിട്ടുണ്ട്.

Also read: Redmi Note 15 SE: 5800mAh ബാറ്ററിയിലെ പുലി, സ്നാപ്ഡ്രാഗൺ 6 Gen 3 പ്രോസസറും, വിൽപന ഇന്ന് മുതൽ!

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫോണിൽ 50MP പ്രൈമറി സെൻസറുണ്ട്. 8MP അൾട്രാ-വൈഡ് ലെൻസ് ഈ ഇൻഫിനിക്സ് നോട്ട് 60 പ്രോയ്ക്കുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, സ്മാർട്ട് ഫോണിൽ 13MP ഫ്രണ്ട് ക്യാമറയുമുണ്ട്.

6,500mAh ബാറ്ററി ഈ ഫോണിലുണ്ട്. ഈ കരുത്തൻ ബാറ്ററിയ്ക്ക് 90W വയർഡ് ചാർജിംഗും 30W വയർലെസ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള XOS 16 പ്രവർത്തിക്കുന്നു. JBL ട്യൂൺ ചെയ്ത ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഫോണിലുണ്ട്. ഇത് പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കുന്നു. അലുമിനിയം ഫ്രെയിമിൽ നിർമിച്ച ഫോണാണിത്. ഇതിന് IP64 റേറ്റിംഗുണ്ട്.

Infinix Note 60 Pro Active Matrix Display

എന്താണ് ആക്ടിവ് മട്രിക്സ് ഡിസ്പ്ലേയെന്ന് അറിയണ്ടേ! ഇൻഫിനിക്സ് നോട്ട് 60 പ്രോയിലെ ആക്റ്റീവ് മാട്രിക്സ് ഡിസ്പ്ലേയിൽ 288 എൽഇഡി ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. നോട്ടിഫിക്കേഷനുകൾക്കും, ബാറ്ററി സ്റ്റാറ്റസ്, ആനിമേഷനുകൾക്കുമായി ഇത് സഹായിക്കും.

നത്തിംഗ് ഫോണിൽ (3) കാണുന്ന ഗ്ലിഫ് ഇന്റർഫേസിനെ പോലയാണെന്ന് ഒരുതരത്തിൽ പറയാം.

ഇൻഫിനിക്സ് നോട്ട് 60 പ്രോ 5ജി ഇന്ത്യയിലെ വില

  • 8GB+128GB: 31,999 രൂപ
  • 8GB+256GB: 34,999 രൂപ

ഡീപ് ഓഷ്യൻ ബ്ലൂ, മോച്ച ബ്രൗൺ, സോളാർ ഓറഞ്ച് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകുന്നു.

ഇന്ത്യയിലെ ഓഫറുകൾ!

  • 3000 രൂപയുടെ ബാങ്ക് ഇളവ്
  • 12 മാസം വരെ സൗജന്യ EMI
  • ഓർഡർ പൂർത്തിയാക്കുമ്പോൾ 2000 രൂപയുടെ സൗജന്യ വൗച്ചർ
  • 35,100 രൂപയുടെ ജിയോ ഗൂഗിൾ ജെമിനി പ്രോ ഓഫർ
  • സ്ക്രീൻ റിപ്ലെയ്സ്മെന്റ് ഉൾപ്പെടെയുള്ള കിഴിവുകളുണ്ട്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :