Redmi Note 15 SE: 5800mAh ബാറ്ററിയിലെ പുലി, സ്നാപ്ഡ്രാഗൺ 6 Gen 3 പ്രോസസറും, വിൽപന ഇന്ന് മുതൽ!
റെഡ്മി ആരാധകർ കാത്തിരുന്ന ആ ദിവസം എത്തിക്കഴിഞ്ഞു! ഇന്ത്യയിലെ ബജറ് സ്മാർട്ട് വിപണിയിൽ കഴിഞ്ഞ വാരം പുറത്തിറക്കിയ Redmi Note 15 SE ഇന്ന് മുതൽ വിൽപ്പനയ്ക്ക്. 5800mAh കരുത്തുറ്റ ബാറ്ററിയും, മികച്ച പ്രകടനത്തിനായി Snapdragon 6 Gen 3 പ്രോസസറുമുള്ള ഫോൺ ആകർഷകമായ ലോഞ്ച് ഓഫറിൽ വിൽപ്പന ആരംഭിച്ചു. ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും ഒരുപോലെ അനുയോജ്യമായ 5ജി സ്മാർട്ട് ഫോണാണിത്. റെഡ്മി നോട്ട് 15 സ്പെഷ്യൽ എഡിഷന് വിലക്കിഴിവും ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
SurveyRedmi Note 15 SE India Sale
ക്രിംസൺ റിസർവ്, ഫ്രോസ്റ്റഡ് വൈറ്റ്, കാർബൺ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളറുകളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്.
മൂന്ന് വേരിയന്റുകളിലുള്ള റെഡ്മി നോട്ട് 15 എസ്ഇ ഫോണിന്റെ വില ആരംഭിക്കുന്നത് 19999 രൂപയിലാണ്.
- 6GB+128GB: 19,999 രൂപ
- 8GB+128GB: 21,999 രൂപ
- 8GB+256GB: 22,999 രൂപ
ഏപ്രിൽ 7 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് റെഡ്മി നോട്ട് 15 സ്പെഷ്യൽ എഡിഷൻ വിൽപ്പന. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്കാർട്ടിലും റെഡ്മിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫോൺ ലഭ്യമാണ്. ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും.

ഇന്ന് നടക്കുന്ന വിൽപ്പനയിൽ ബാങ്ക് കാർഡുകൾക്ക് 2,000 രൂപ തൽക്ഷണ കിഴിവും നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നു. ഇങ്ങനെ 17999 രൂപ മുതൽ സ്മാർട്ട് ഫോൺ സ്വന്തമാക്കാം.
റെഡ്മി നോട്ട് 15 SE 5G സവിശേഷതകൾ
പുതുതായി പുറത്തിറക്കിയ ഫോണിന്റെ ഹൈലൈറ്റുകളിലൊന്നാണ് 5800mAh ബാറ്ററി. 45W ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുന്നു. 5 വർഷത്തെ പെർഫോമൻസും, 2 ദിവസത്തേക്ക് തുടരെയുള്ള ബാറ്ററി കപ്പാസിറ്റിയും സ്മാർട്ട് ഫോണിനുണ്ട്.
റെഡ്മി നോട്ട് 15 5G സ്പെഷ്യൽ എഡിഷനിൽ ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 6th ജെൻ 3 മൊബൈൽ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നു.
അടുത്തത് സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേയാണ്. 6.77 ഇഞ്ച് വലിപ്പമുള്ള HDR10+ OLED ഡിസ്‌പ്ലേ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 3200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുള്ള ഫോണാണിത്. റെഡ്മി നോട്ട് 15 എസ്ഇ വെറും 7.35 mm കനം മാത്രമുള്ള ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഫോണിൽ IP66 റേറ്റിംഗുണ്ട്. മിലിറ്ററി ഗ്രേഡ് സർട്ടിഫിക്കേഷന്റെ മികച്ച ഡ്യൂറബിലിറ്റി ഈ റെഡ്മി ഫോണിലുണ്ട്.
4K വീഡിയോ റെക്കോഡിങ് കപ്പാസിറ്റിയുള്ള 50MP dual AI ക്യാമറയാണ് റെഡ്മിയുടെ പിൻവശത്തുള്ളത്.
ഈ റെഡ്മി ഹാൻഡ്സെറ്റിൽ ഷവോമി Hyper OS 2 സോഫ്റ്റ് വെയറാണുള്ളത്. ഇത് 4 വർഷത്തെ OS അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഓഫർ ചെയ്യുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile