ഫീച്ചറിൽ അതിശയിപ്പിച്ചു ;6000mah ബാറ്ററിയിൽ ഹോട്ട് 11 പ്ലേ എത്തി

Updated on 18-Nov-2021
HIGHLIGHTS

ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി

Infinix Hot 11 Play എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

6000mahന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്

ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Infinix Hot 11 Play എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ  വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mahന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ Infinix Hot 10 Play ഫോണുകളും  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

Infinix Hot 11 Play

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.82  HD+ LCD IPS ഇൻ സെൽ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1640 x 720 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G35 Octa Core പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 20.5:9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോ .നിലവിൽ വിപണിയിൽ ലഭ്യമാകുന്ന മികച്ച ബഡ്ജറ്റ് ക്യാമറ ഫോൺ ആണിത് .

ആൻഡ്രോയിഡിന്റെ Android 11  ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാന്നെങ്കിൽ 4  ജിബിയുടെ റാം മ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽവരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 512 ജിബിവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .

6000 mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + എ ഐ  സെൻസറുകൾ പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ മുന്നിലും ലഭിക്കുന്നതാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :