7300 mAh Vivo 5G വിലക്കിഴിവിൽ വാങ്ങാൻ സുവർണാവസരം. ബജറ്റ് ഫോൺ അന്വേഷിക്കുന്നവർക്ക് വളരെ മികച്ചൊരു സ്മാർട്ഫോണാണ് Vivo T4 5G. ഇന്ന് വിവോ ടി4 5ജി ഫോണിന്റെ ആദ്യ വിൽപ്പനയാണ് ഇന്ത്യയിൽ. എക്സ്ക്ലൂസിവ് ഓഫറുകളുമായാണ് വിവോ സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്.
Survey
✅ Thank you for completing the survey!
Vivo 5G ആദ്യ ദിന വിൽപ്പന
മൂന്ന് സ്റ്റോറേജ് വേരിയന്റുകലാണ് വിവോ ടി4 ഫോണിനുള്ളത്.
8 GB+128 GB ഫോൺ 21,999 രൂപയ്ക്ക് 8 GB+256 GB സ്റ്റോറേജ് ഫോൺ 23,999 രൂപയ്ക്ക് 12 GB+256 GB സ്റ്റോറേജ് വിവോ ഫോൺ 25,999 രൂപയ്ക്ക്
Vivo T4 5G Today First Sale
ഫ്ലിപ്കാർട്ടിൽ ഈ ഫോൺ ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഇന്ന് നടക്കുന്ന ആദ്യ സെയിലിൽ 15% കിഴിവോടെയാണ് ഫോൺ വിൽക്കുന്നത്. ബാങ്ക് ഓഫറിന് കീഴിൽ, SBI, Axis, HDFC ബാങ്ക് കാർഡുകൾക്ക് 2000 രൂപ കിഴിവ് ലഭിക്കും. ഇങ്ങനെ 8 GB+128 GB വിവോ ടി4 19999 രൂപയ്ക്ക് സ്വന്തമാക്കാം. 6 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐയും, 2,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നതാണ്. 3667 രൂപയ്ക്കാണ് ഫോണിന്റെ ഇഎംഐ ഡീൽ.
ക്യാമറയും വീഡിയോ കോളിങ്ങിനുമായി ഫോണിൽ ഡ്യുവൽ റിയർ ക്യാമറയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രൈമറി സെൻസർ 50 MP ആണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS)സപ്പോർട്ട് ഈ പ്രൈമറി ക്യാമറയ്ക്കുണ്ട്. വിവോ ടി4 ഫോണിന്റെ സെക്കൻഡറി ക്യാമറ 2 MP ആണ്. സെൽഫികൾക്കായി 32 MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിട്ടുണ്ട്.
ഈ സ്മാർട്ഫോണിൽ 7300 mAh കൂറ്റൻ ബാറ്ററിയും ഇതിനുണ്ട്. 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണ് ഫോണിനുള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഇതിൽ കൊടുത്തിരിക്കുന്നത്. 4K വീഡിയോ റെക്കോഡിങ് ഇതിനെ പിന്തുണയ്ക്കുന്നു. ഫൺടച്ച് OS 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile