4 ക്യാമറയിൽ ഹുവാവെയുടെ P30 പ്രൊ മോഡലുകൾ ?
ഈ മോഡലുകളുടെ പുതിയ ബാക്ക് കവറുകൾ ലീക്ക് ആയി
Surveyഈ വർഷം ഹുവാവെയിൽ നിന്നും മറ്റൊരു തകർപ്പൻ മോഡൽകൂടി പുറത്തിറങ്ങുന്നുണ്ട് .ഹുവാവെയുടെ P30 കൂടാതെ ഹുവാവെ P30 പ്രൊ എന്നി മോഡലുകളാണ് ഈ വർഷം മാർച്ച് അവസാനത്തോടുകൂടി ലോകവിപണിയിൽ എത്തുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ബാക്ക് കെയ്‌സുകളാണ് ലീക്ക് ആയിരിക്കുന്നത് .അതിൽ നിന്നും സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 4 പിൻ ക്യാമറയിലാണ് എന്നതാണ് .
ഹുവാവെയുടെ തന്നെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ P20 എന്ന സ്മാർട്ട് ഫോണുകളുടെ തുടർച്ചയാണ് ഈ രണ്ടു സ്മാർട്ട് ഫോണുകളും .ഹുവാവെയുടെ ആദ്യത്തെ ട്രിപ്പിൾ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ ആയിരുന്നു ഹുവാവെയുടെ പി 20 പ്രൊ മോഡലുകൾ .എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ P30 പ്രോയുടെ രണ്ടു വേരിയന്റുകൾ മാർച്ചിൽ വിപണിയിൽ എത്തുന്നുണ്ട് എന്നാണ് .
ഹുവാവെയുടെ P30 കൂടാതെ P30 പ്രൊ മോഡലുകളുടെ പ്രതീക്ഷിക്കുന്ന കുറച്ചു സവിശേഷതകൾ ഇവിടെ കൊടുത്തിരിക്കുന്നു . 6.1 ഇഞ്ചിന്റെ കൂടാതെ 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേകളിലാണ് ഈ രണ്ടു മോഡലുകളും പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ രണ്ടു സ്മാർട്ട് ഫോണുകളുടെയും ഡിസ്പ്ലേ OLED തന്നെയായിരിക്കും .Kirin 980 പ്രോസസറുകളാണ് ഇതിനുണ്ടാകുക .ഡിസ്‌പ്ലേയിൽ തന്നെ ഫിംഗർ പ്രിന്റ് സെൻസറുകൾ നമുക്ക് പ്രതീക്ഷിക്കാം .8 ജിബിയുടെ കൂടാതെ 12ജിബിയുടെ രണ്ടു റാം വേരിയന്റുകളിൽ ഇത് പുറത്തിറങ്ങുന്നു എന്നാണ് സൂചനകൾ .മാർച്ച് അവസാനത്തോടുകൂടി പാരിസിൽ ഇത് പുറത്തിറങ്ങുന്നു .അതിനുശേഷം ഇന്ത്യൻ വിപണിയിലും .
Experienced Social Media And Content Marketing Specialist View Full Profile
