HTCയുടെ ഡിസൈർ 12 &12 പ്ലസ് മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തി

Updated on 12-Jun-2018
HIGHLIGHTS

HTCയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ

 

HTCയുടെ പുതിയ രണ്ടു മോഡലുകളായ ഡിസൈർ 12 കൂടാതെ ഡിസൈർ 12 പ്ലസ് എന്നി മോഡലുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .കുറെ നാളുകൾക്ക് ശേഷം വിപണി കീഴടക്കാൻ മികച്ച സവിശേഷതകളിൽ പുറത്തിറക്കിയ രണ്ടു മോഡലുകളാണിത് .20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന രണ്ടു മോഡലുകളാണിത് .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

HTCയുടെ ഡിസൈർ 12 പ്ലസ് 

HTCയുടെ ഡിസൈർ 12 ന്റെ സവിശേഷതകളിൽ ഏറ്റവും ആദ്യം പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .6 ഇഞ്ചിന്റെ HD+ IPS LCD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .2TB വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ആന്തരിക സവിശേഷതകളാണ് .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിന്നുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .13MP + 2മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ക്യാമറകളിൽ ബൊക്കെപോലെയുള്ള എഫക്ടുകളും ഉപയോഗിച്ചിരിക്കുന്നു .

കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും HTCയുടെ ഡിസൈർ 12 പ്ലസ്  മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഡ്യൂവൽ സിം,കൂടാതെ 2965mAh ന്റെ ബാറ്ററി കരുത്തോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് ഏകദേശം 19,790 രൂപയ്ക്ക് അടുത്താണ് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .

HTCയുടെ ഡിസൈർ 12

ഈ സ്മാർട്ട്  ഫോണുകൾക്ക് ഇതിന്റെ വിലയെ താരതമ്മ്യം ചെയ്യുമ്പോൾ ആവറേജ് സവിശേഷതകൾ മാത്രമാണ് നൽകിയിരിക്കുന്നത് എന്ന് തന്നെ പറയാം . 5.5ഇഞ്ചിന്റെ HD+ IPS LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു തരത്തിലുള്ള മോഡലുകളിൽ ഇതിൽ പുറത്തിറങ്ങുന്നുണ്ട് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിലും .MediaTek MT6739 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ മോഡലുകൾ അല്ല .13 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .2730mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഏകദേശ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  Rs 15,800 രൂപയ്ക്ക് അടുത്തുവരും .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :