Smartphones
ഉപ്പില്ലാത്ത കഞ്ഞിയേക്കാൾ കഷ്ടമാണ് Smartphones ഇല്ലാത്ത അവസ്ഥ. രാവിലെ കണ്ണ് തുറക്കുമ്പോൾ മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെ നമ്മുടെ കൈകളിൽ എപ്പോഴും സ്മാർട്ട് ഫോൺ ഉണ്ടായിരിക്കും. വെറുമൊരു ആശയവിനിമയ ഉപാധി എന്നതിലുപരി സ്മാർട്ട്ഫോണുകൾ നമ്മുടെ ചിന്തകളെയും ശീലങ്ങളെയും ബന്ധങ്ങളെയും, വളരെയധികം സ്വാധീനിച്ചിരിക്കുന്നു.
അകലങ്ങളിലുള്ളവർ തമ്മിൽ സംസാരിക്കാൻ തുടങ്ങിയ ഫോൺ എന്ന സംവിധാനം ഇന്ന് മനുഷ്യന്റെ ശരീരത്തിന്റെ ഒരു അവയവനം പോലെയാണെന്ന് പറയാം. ഈ ലോക ടെലികമ്മ്യൂണിക്കേഷൻ ദിനത്തിൽ, സ്മാർട്ട്ഫോണുകൾ നമ്മുടെ നിത്യജീവിതത്തെയും ആശയവിനിമയ ശീലങ്ങളെയും എങ്ങനെയൊക്കെയാണ് സ്വാധീനിച്ചതെന്ന് പരിശോധിക്കാം.
മനുഷ്യന്റെ വികാസത്തിൽ ശബ്ദത്തിന് വലിയ സ്ഥാനമുണ്ട്. ബേസിക് ഫോണുകൾ വന്നതും കോളിങ് ആവശ്യങ്ങൾക്കായിരുന്നു. പിന്നീട് സ്മാർട്ട് ഫോണുകൾ വന്നതോടെ മെസേജിങ്ങിലാണ് കൂടുതൽ ആളുകളും താൽപ്പര്യപ്പെടുന്നത്.
മാത്രമല്ല വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, ഐമെസേജ്, മെസെഞ്ചർ, ഇൻസ്റ്റഗ്രാം പോലുള്ള ആപ്പുകൾ ഇങ്ങനെയുള്ള ആശയവിനിമയത്തിന് സഹായിക്കുന്നു. നമ്മൾ അയക്കുന്ന മെസേജുകൾ അവർ കണ്ടോ എന്നറിയാനും, അവർക്ക് ഉടനടി തിരിച്ച് മെസേജ് അയക്കാനും സാധിക്കും. ഇതിനൊപ്പം ഇമോജികളും സ്റ്റിക്കറുകളും ആശയവിനിമയം മറ്റൊരു തലത്തിലേക്ക് എത്തിച്ചു.
സ്മാർട്ട്ഫോണുകൾ എല്ലാ ഉപയോക്താക്കൾക്കും ഒരുപോലുള്ള സാധ്യത തരുന്നു. എക്സ്, ടിക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ പരമ്പരാഗത മാധ്യമങ്ങളേക്കാൾ എല്ലാവരിലേക്കും വിവരങ്ങൾ എത്തിക്കുന്നു. അതും തൽക്ഷണ മെസേജിങ് ഇങ്ങനെ സാധ്യമാകുന്നു.
Also Read: വീട് മിനി ഹോം തിയേറ്ററാക്കാം! 55 ഇഞ്ച് Smart TV കൾക്ക് ആമസോണിൽ ഇതാ ഓഫർ മാമാങ്കം
ശരിക്കും സ്മാർട്ട് ഫോൺ പലരുടെയും കീശയെ ഒരു ഓഫീസാക്കി മാറ്റിയെന്ന് പറയാം. ബിസിനസ്സ് കമ്മ്യൂണിക്കേഷനും മറ്റും ഇമെയിലുകളും ടീംസ് മീറ്റിങ്ങുകളും പേഴ്സണൽ കമ്പ്യൂട്ടറുകളില്ലാതെ സ്മാർട്ട് ഫോണുകളിലൂടെ അനായാസം സാധിക്കും. ഓഫീസ് സമയത്തിന് ശേഷവും വർക് ഫ്രം ഹോം ഓപ്ഷനിലേക്ക് മാറാനും സ്മാർട്ട് ഫോണുകൾക്ക് സാധിച്ചു.
ആശയവിനിമയം ഇനി വാക്കുകളിൽ മാത്രമല്ല, വീഡിയോകളിലൂടെയും അനായാസം സാധിക്കുന്നു. വാട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകളിലൂടെ വീഡിയോ കോൾ, വീഡിയോ നോട്ട്സ് തുടങ്ങിയ സംവിധാനങ്ങളും ഇപ്പോൾ ലഭ്യമാണ്. ഉയർന്ന നിലവാരമുള്ള ക്യാമറകൾ ഉപയോഗിച്ച്, ഇൻസ്റ്റാഗ്രാം സ്റ്റോറികൾ അല്ലെങ്കിൽ സ്നാപ്ചാറ്റ് വഴി ഇൻസ്റ്റന്റ് കമ്മ്യൂണിക്കേഷൻ എത്തിക്കാനാകും. പ്രവാസികൾക്ക് വരെ തങ്ങളുടെ കുടുംബങ്ങളെ ചേർത്തുപിടിക്കാനും എപ്പോഴും കാണാനും വീഡിയോ കോളിംഗ് സഹായിച്ചു.
24/7 സമയവും കണക്റ്റിവിറ്റി ഉറപ്പിക്കാൻ ഇന്നത്തെ നൂതന ടെക്നോളജിയ്ക്ക് പൂർണമായും സാധിച്ചു. ലാസ്റ്റ് സീൻ, മെസേദ് റിസീവ്ഡ്, ടൈപ്പിങ് തുടങ്ങിയ സൂചകങ്ങളിലൂടെ ആശയവിനിമയം കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്.