24മെഗാപിക്സലിന്റെ ക്യാമറയിൽ ഹോണർ നോട്ട് 10 എത്തുന്നു

HIGHLIGHTS

ഹുവാവെയുടെ നോട്ട് സീരിയസ് ഇന്ത്യൻ വിപണിയിൽ

 

ഹുവാവെയുടെ ഏറ്റവും പുതിയ നോട്ട് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന  ഹോണർ നോട്ട് 10.വലിയ ഡിസ്‌പ്ലേയിലും കൂടാതെ വലിയ റാംമ്മിലും കൂടാതെ മികച്ച ക്യാമറകളിലുമാണ് ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നത് .ജൂലൈ മാസത്തിൽ ഹുവാവെ പുറത്തിറക്കിയ 9N എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണിന് മികച്ച അഭിപ്രായമാണ് ലോകവിപണിയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് .ഹോണർ നോട്ട് 10 ഈ മാസം പുറത്തിറങ്ങുമെന്നാണ് സൂചനകൾ .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .6.95 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2220 *1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .എന്നാൽ കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന സ്മാർട്ട് ഫോൺ ആകില്ല എന്നാണ് സൂചനകൾ .2.3GHz octa-core കിരിൻ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

പെർഫോമൻസിന്റെ കാര്യത്തിലും ഇത് മികച്ചു തന്നെ നിൽക്കും എന്നകാര്യത്തിൽ സംശയം വേണ്ട .അതിനു കാരണം 6 ജിബിയുടെ റാംതന്നെയാണ് .അതുപോലെതന്നെ 64 ജിബിയുടെ ഇന്റെർണൽ സ്‌റ്റോറേജു ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളും മികച്ചു തന്നെ നിൽക്കുന്നു .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .24 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളുമാണ് ഈ മോഡലുകളുടെ മറ്റൊരു പ്രധാന ആകർഷണം .എന്നാൽ ഭാരം വളരെ കുറഞ്ഞ സ്മാർട്ട് ഫോൺ കൂടിയാണിത് .

ബാറ്ററിയുടെ കാര്യത്തിലും മികച്ചുതന്നെ നിൽക്കുന്നു .5000mAh ന്റെ കരുത്താർന്ന ബാറ്ററിയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .മൊത്തത്തിൽ ഒരു മികച്ച സവിശേഷതകൾ ഉള്ള ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ഹുവാവെ ഇനി പുറത്തിറക്കാൻപോകുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :