Honor 90 5G Sale: ഹോണർ 90 5ജി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി

Honor 90 5G Sale: ഹോണർ 90 5ജി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി
HIGHLIGHTS

ഹോണർ 90 5ജി ഇന്നുമുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുകയാണ്

Honor 90 5G രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത്

Honor 90 5Gയുടെ പ്രധാന ഫീച്ചറുകൾ ഒന്ന് നോക്കാം

ഹോണർ 90 കഴിഞ്ഞ ആഴ്ചയാണ് വിപണിയിലെത്തിയത്. ഹോണർ 90 5ജി ഇന്നുമുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുകയാണ്. ഹോണർ 90 മികച്ച ഓഫറുകളാണ് വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ഫോണിന് ലഭ്യമാക്കിയിരിക്കുന്നത്. ഇപ്പോൾ ഈ ഫോൺ വാങ്ങുന്നവർക്ക് ഏതാണ്ട് 10000 
രൂപ ലാഭിക്കാൻ കഴിയും. 

Honor 90 5G വിലയും ഓഫറുകളും 

Honor 90 5G രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതിൽ 8 ജിബി റാം+ 256 ജിബി സ്റ്റോറേജിന്റെ യഥാർഥ വില 37,999 രൂപയും 12 ജിബി റാം+ 512 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 39,999 രൂപയുമാണ്. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി പരിമിത കാലത്തേക്ക് 10000 രൂപ ഡിസ്കൗണ്ടുണ്ട്. അ‌തായത്, 8 ജിബി റാം+ 256 ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 27,999 രൂപയ്ക്കും 12 ജിബി റാം+ 512 ജിബി സ്റ്റോറേജ് വേരിയന്റ് 29,999 രൂപ വിലയിലും ലഭ്യമാകും. 

Honor 90 5G വിൽപ്പനയും ലഭ്യതയും 

ആമസോണിലൂടെയാണ് ഹോണർ 90 5ജി വിൽപ്പനയ്ക്ക് എത്തുന്നത്. ഐസിഐസിഐ അല്ലെങ്കിൽ എസ്ബിഐ ബാങ്ക് കാർഡുകൾ (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ EMI ഇടപാടുകൾ) ഉപയോഗിച്ച് ഹോണർ 90 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ഇതിന് പുറമേ, പഴയ സ്മാർട്ട്ഫോൺ നൽകിയാൽ 2000 രൂപ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. Honor 90 5G വാങ്ങുമ്പോൾ ഇപ്പോൾ കോംപ്ലിമെന്ററിയായി 30W ടൈപ്പ്-സി ചാർജറും ലഭിക്കും. അ‌തിനായി Honor 90 5Gയുടെ പ്രധാന ഫീച്ചറുകൾ ഒന്ന് നോക്കാം 

Honor 90 5G ഡിസ്പ്ലേ 

6.7 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ, 2664×1200 പിക്സൽ റെസലൂഷനുള്ള ഈ സ്ക്രീൻ 120Hz റിഫ്രഷ് റേറ്റ് വരെ പിന്തുണയ്‌ക്കുകയും 1,600 നിറ്റ്‌സ് പരമാവധി ​​ബ്രൈറ്റ്നസ് നൽകുകയും ചെയ്യുന്നു. 

Honor 90 5G പ്രോസസ്സർ 

അഡ്രിനോ 644 ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റാണ് ഫോണിന്റെ കരുത്ത്. 12GB വരെ LPDDR5 റാം, 256GB വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയുമുണ്ട്. ഗെയിമിംഗ് മുതൽ മൾട്ടിടാസ്‌കിംഗ് വരെയുള്ള നിരവധി ടാസ്‌ക്കുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും വിധമാണ് ഹോണർ 90 ഒരുക്കിയിരിക്കുന്നത്. 

Honor 90 5G ബാറ്ററി 

66W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ലിഥിയം പോളിമർ ബാറ്ററിയാണ് കമ്പനി ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

Honor 90 5G ക്യാമറ 

200 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസറും എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പഞ്ച് ഹോൾ സ്ലോട്ടിൽ 50-മെഗാപിക്സൽ സെൻസർ നൽകിയിരിക്കുന്നു. 

Honor 90 5G മറ്റു സവിശേഷതകൾ 

4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്‌ക്കുന്ന ഫോൺ സൂപ്പർ മാക്രോ, നൈറ്റ് ഷോട്ട് പോലുള്ള സവിശേഷതകൾ ഹോണർ 90 വാഗ്ദാനം ചെയ്യുന്നു. 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2, GPS, ​ടൈപ്പ് സി കണക്റ്റിവിറ്റി എന്നിവയുടെ പിന്തുണയുമുണ്ട്. 

Digit.in
Logo
Digit.in
Logo