16MP+2MP ഡ്യൂവൽ ക്യാമെറയിൽ Honor 7X ന്റെ റെഡ് എഡിഷൻ എത്തി ,വില 12999
By
Anoop Krishnan |
Updated on 02-Feb-2018
HIGHLIGHTS
ഹോണറിന്റെ 7X പുതിയ രൂപത്തിൽ
ഡ്യൂവൽ ക്യാമെറയിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയേ ഹോണർ 7X ന്റെ പുതിയ റെഡ് എഡിഷൻ വിപണിയിൽ എത്തി .ഇതിന്റെ വില വരുന്നത് 12999 രൂപയാണ് .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .
Survey✅ Thank you for completing the survey!
2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .
കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .12999 രൂപയാണ് ഇതിന്റെ വിപണിയിലെ വില