ഹോണറിന്റെ പുതിയ 20 സീരിയസ്സുകൾ ഇന്ന് എത്തുന്നു

 

ഹോണറിന്റെ ഹോണറിന്റെ 20 സീരിയസുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ഹോണർ 20ഐ കൂടാതെ ഹോണർ 20 പ്രൊ ,കൂടാതെ ഹോണർ 20 എന്ന് സ്മാർട്ട് ഫോണുകളാണ് ഇന്ന് പുറത്തിറങ്ങുന്നത് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ മൂന്നു സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഹോണർ 20 പ്രൊ-6.26 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ . പ്രോസസറുകൾ പ്രവർത്തിക്കുന്നത് Kirin 980 ലാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pie തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും  22.5W ചാർജറും ഇതിന്റെ ബോക്സിൽ ലഭിക്കുന്നുണ്ട് .പുതിയ CPU കൂളിംഗ് സംവിധാനങ്ങളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .

4 റിയർ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് . 48+16+8+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . 182 ഗ്രാം ഭാരമാണ് ഹോണർ 20 പ്രൊ മോഡലുകൾക്കുള്ളത് .

ഹോണർ 20 -6.26 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 X 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ . പ്രോസസറുകൾ പ്രവർത്തിക്കുന്നത് KIRIN 980 ലാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ANDROID 9 PIE തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  3,750MAH ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും  22.5W ചാർജറും ഇതിന്റെ ബോക്സിൽ ലഭിക്കുന്നുണ്ട് .

പുതിയ CPU കൂളിംഗ് സംവിധാനങ്ങളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .നാലു ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും പ്രധാന ആകർഷണം .48+16+2+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . 174 ഗ്രാം ഭാരമാണ് ഹോണർ 20 പ്രൊ മോഡലുകൾക്കുള്ളത് .ഇന്ന് ഉച്ചയ്ക്ക് 11.30നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :