4 Realme Narzo ഫോണുകൾ ബമ്പർ ഓഫറിൽ! 3000 രൂപയുടെ കൂപ്പണും ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും

HIGHLIGHTS

റിയൽമി ബ്രാൻഡുകളിൽ നിന്ന് ഫോണുകൾ ഓഫറിൽ പർച്ചേസ് ചെയ്യാം

ഇന്ന് ആരംഭിക്കുന്ന സ്പെഷ്യൽ സെയിലിലാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്

7,000 രൂപ വരെ കിഴിവ് ലഭിക്കുന്ന ഓഫറുകളുണ്ട്

4 Realme Narzo ഫോണുകൾ ബമ്പർ ഓഫറിൽ! 3000 രൂപയുടെ കൂപ്പണും ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും

സ്മാർട്ഫോൺ വിപണിയിലെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞിരിക്കുന്നു Realme ഫോണുകൾ. ഡിസൈനിലെ അഴകും പെർഫോമൻസിലെ കരുത്തുമെല്ലാം സ്മാർട്ഫോണിന് വിപണിയിൽ കാര്യമായ സ്വാധീനം നൽകിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ഫോൺ വാങ്ങാനോ, പഴയത് മാറ്റി വാങ്ങാനോ ആഗ്രഹിക്കുന്നവർക്കായി റിയൽമി ബ്രാൻഡുകളിൽ നിന്ന് ഫോണുകൾ ഓഫറിൽ പർച്ചേസ് ചെയ്യാം.

Digit.in Survey
✅ Thank you for completing the survey!

പ്രത്യേക ഓഫറിൽ Realme

ഇന്ന് ആരംഭിക്കുന്ന സ്പെഷ്യൽ സെയിലിലാണ് റിയൽമി ഫോണുകൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. റിയൽമി Narzo 60 Pro 5G, റിയൽമി Narzo 60 5G, റിയൽമി നാർസോ N55, റിയൽമി നാർസോ N53 എന്നീ ഫോണുകൾക്കെല്ലാം ഈ ഓഫർ ലഭ്യമാണ്. മിതമായ നിരക്കിൽ റിയൽമി നാർസോ സീരീസ് സ്‌മാർട്ട്‌ഫോണുകൾ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഇത്.

Realme ഓഫർ വിശദമായി

നവംബർ 22 മുതൽ നവംബർ 30 വരെയാണ് ഈ സ്പെഷ്യൽ ഓഫർ ലഭ്യമാകുക. 7,000 രൂപ വരെ കിഴിവ് ലഭിക്കുന്ന ഓഫറുകൾ ഈ പ്രത്യേക സെയിലിൽ ഒരുക്കിയിട്ടുണ്ട്. റിയൽമി ഫോണുകൾ എവിടെയെല്ലാമാണ് ഓഫറിൽ ലഭിക്കുന്നതെന്നും ഓഫർ വിശദാംശങ്ങളും അറിയാം.

റിയൽമി ഫോണുകൾ ഡിസ്കൗണ്ടിൽ…

ആമസോൺ ഇന്ത്യ, റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക വിലക്കിഴിവിൽ ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.

Realme Narzo
Realme Narzo

റിയൽമി നാർസോ 60 5G

ഈ വർഷം ആദ്യം പുറത്തിറങ്ങിയ റിയൽമി നാർസോ 60 സീരീസ് ഫോണുകൾ ഇതിനകം ഉപയോക്താക്കളുടെ മനം കവർന്ന മോഡലുകളാണ്. വിലയും ഫീച്ചറുകളുമാണ് ഫോണിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. 17,999 രൂപയ്ക്കും 19,999 രൂപയ്ക്കും ഫോൺ ലഭിക്കും. 8GB+128GB സ്റ്റോറേജ് ഫോണിന് ഇപ്പോൾ 17,999 രൂപയാണ് ഓഫർ വില. 8GB+256GB സ്റ്റോറേജ് റിയൽമി ഫോണിനാകട്ടെ 19,999 രൂപയും വില വരുന്നു.

Read More: പാട്ട് സൃഷ്ടിയും വെരി ഈസി! വാക്കായി എഴുതി നൽകിയാൽ പാട്ടുണ്ടാക്കി തരും OnePlus Music സിസ്റ്റം

2000 രൂപയുടെ പ്രത്യേക കൂപ്പണും ഫോണിന് ലഭ്യമാണ്. ഇത് കൂടി ചേരുമ്പോൾ വില 15,999ലേക്കും, 17,999ലേക്കും വീണ്ടും കുറയും. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പർച്ചേസ് എങ്കിൽ 1000 രൂപ കൂടി ലാഭിക്കാം. ഇങ്ങനെ 128GB സ്റ്റോറേജ് നാർസോ 60 ഫോൺ 14,999 രൂപയ്ക്കും, 256GB ഫോൺ 16,999 രൂപയ്ക്കും വാങ്ങാം.

റിയൽമി നാർസോ 60 പ്രോ 5G

മികച്ച പെർഫോമൻസുള്ള റിയൽമി നാർസോ 60 പ്രോയുടെ മൂന്ന് സ്റ്റോറേജ് വേരിയന്റുകൾക്കും ഇപ്പോൾ ഓഫറുണ്ട്. 8GB + 128GB ഫോണിന് 23,999 രൂപയും, 12GB + 256GB സ്റ്റോറേജിന് 26,999 രൂപയും, 12GB + 1TB മോഡലിന് 29,999 രൂപയുമാണ് ഇപ്പോൾ വില വരുന്നത്. ഇതിന് പുറമെ, ആമസോൺ വഴിയാണ് പർച്ചേസ് എങ്കിൽ 3000 രൂപയുടെ കൂപ്പണും ബാങ്ക് ഓഫ് ബറോഡ കാർഡുകൾക്ക് 500 രൂപയുടെ വിലക്കിഴിവും ലഭ്യമാണ്.

റിയൽമി നാർസോ N53

മികച്ച യൂസർ ഇന്റർഫേസും പെർഫോമൻസും വാഗ്ദാനം ചെയ്യുന്ന നാർസോ എൻ53 ഫോണിന് ഓഫറുകൾക്ക് പുറമെ 3000 രൂപയുടെ വിലക്കിഴിവും ലഭ്യമാണ്. 4GB + 64GB വേരിയന്റിനും 6GB + 128GB മോഡലിനും, 8GB + 128GB വേരിയന്റിനും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 4GB + 64GB ഫോണിന് 8,999 രൂപയും, 6GB + 128GB ഫോണിന് 10,999 രൂപയുമാണ് വില. ഇതിന്റെ 8GB സ്റ്റോറേജിന് 14 ശതമാനം വിലക്കിഴിവിൽ 11,999 രൂപയാകും. കൂടാതെ, ഈ വേരിയന്റിന് 2000 രൂപയുടെ ഡിസ്കൌണ്ട് കൂപ്പണും 1000 രൂപ ബാങ്ക് ഓഫറും ലഭിക്കുന്നതാണ്.

റിയൽമി നാർസോ N55

റിയൽമി നാർസോ N സീരിലെ ഈ ബജറ്റ് ഫോണിന് പ്രത്യേക വിലക്കിഴിവും കൂപ്പണുകളും ആമസോണിൽ ലഭ്യമാണ്. നാർസോ എൻ55ന്റെ 4GB + 64GB മോഡലിന് 10,999 രൂപയാണ് വില. 6GB + 128GB വേരിയന്റിനും 10,999 രൂപയാണ് വില വരുന്നത്. എന്നാൽ ഈ സ്റ്റോറേജ് ഫോണിന് 2000 രൂപയുടെ കൂപ്പണും കൂടാതെ, ബാങ്ക് ഓഫ് ബറോഡയുടെ 1000 രൂപ കിഴിവും ലഭിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo