വീണ്ടും വില കുറച്ചു! ആമസോണിൽ Rs 2351 വിലയിൽ 48MP ക്യാമറ iPhone 15 വാങ്ങാം
69,900 രൂപയാണ് ഐഫോൺ 15-ന്റെ വിപണി വില
ഐഫോൺ 15 ബ്ലാക്ക് വേരിയന്റിന് 47,999 രൂപയാണ് ഓഫർ വില
2023-ൽ പുറത്തിറക്കിയ ആപ്പിൾ ഐഫോൺ 15 സ്മാർട്ഫോൺ ജനപ്രിയമായ ആപ്പിൾ ഡിവൈസാണ്
48MP ക്യാമറ iPhone 15 വളരെ വിലക്കുറവിൽ വാങ്ങാൻ ഇതാ സുവർണാവസരം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഇളവ്. ഫ്ലിപ്കാർട്ടിലും ക്രോമ പോലുള്ള സൈറ്റുകളിലും അനുവദിച്ച ഡിസ്കൌണ്ടിനേക്കാൾ കൂടുതൽ മികച്ചത് ആമസോണിലേതാണ്.
SurveyiPhone 15 ആമസോൺ ഡീൽ
69,900 രൂപയാണ് ഐഫോൺ 15-ന്റെ വിപണി വില. എന്നാൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറിലൂടെ ഗംഭീര ഇളവ് സ്വന്തമാക്കാം. 31 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിൽ സ്മാർട്ഫോണിന് ലഭിക്കുന്നു. ഐഫോൺ 15 ബ്ലാക്ക് വേരിയന്റിന് 47,999 രൂപയാണ് ഓഫർ വില. മറ്റ് കളർ വേരിയന്റുകൾക്ക് 48,499 രൂപയാണ് ആമസോണിലെ വില.
ആക്സിസ്, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 875 രൂപ വരെ ഇളവ് നേടാം. 46,050 രൂപ വരെ എക്സ്ചേഞ്ച് ഡീൽ ആമസോൺ തരുന്നു. ഇതിന് ഗംഭീരമായ ഇഎംഐ ഓഫറും ലഭിക്കുന്നു. 2,351 രൂപ വരെ ഇഎംഐ ഓഫറും ആമസോണിൽ നിന്ന് നേടാം. ആകർഷകമായ നോ-കോസ്റ്റ് ഇഎംഐ ഡീലും ആമസോൺ തരുന്നു. Click here.
ആപ്പിൾ ഐഫോൺ 15 സവിശേഷതകൾ

2023-ൽ പുറത്തിറക്കിയ ആപ്പിൾ ഐഫോൺ 15 സ്മാർട്ഫോൺ ജനപ്രിയമായ ആപ്പിൾ ഡിവൈസാണ്. ഇതിന് 6.1 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് വരുന്നത്. ഫോണിന്റെ ഡിസ്‌പ്ലേ ഇന്ററാക്ടീവ് ആണ്. ഇതിൽ ഡൈനാമിക് ഐലൻഡ് നോച്ച് ഉള്ളതിനാൽ നോട്ടിഫിക്കേഷനുകൾ അറിയാൻ സാധിക്കും.
ഫോണിന് ഈടുനിൽക്കുന്ന അലുമിനിയം ഡിസൈനുണ്ട്. സ്മാർട്ഫോൺ സെറാമിക് ഷീൽഡ് ഫ്രണ്ടിലാണ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ പിൻഭാഗത്ത് കളർ-ഇൻഫ്യൂസ്ഡ് ഗ്ലാസ് ബാക്ക് കൊടുത്തിരിക്കുന്നത്. കറുപ്പ്, നീല, പച്ച, മഞ്ഞ, പിങ്ക് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
ഹുഡിന് കീഴിൽ, ആപ്പിൾ A16 ബയോണിക് ചിപ്പാണ് കൊടുത്തിട്ടുള്ളത്. 6GB റാമും 128GB, 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഇത് പുറത്തിറക്കിയത്. 128ജിബി സ്റ്റോറേജ് ഐഫോണിനാണ് ഇപ്പോൾ ആമസോണിൽ ഇളവ്.
ഇതിൽ iOS 17 പ്രവർത്തിക്കുന്നു. ഇതിൽ 5G, Wi-Fi 6, e-SIM, സാറ്റലൈറ്റ് കണക്റ്റിവിറ്റി ലഭിക്കുന്നു.
ഐഫോൺ 15 ക്യാമറയിലേക്ക് വന്നാൽ ഇതിൽ 48MP മെയിൻ വൈഡ് സെൻസറുണ്ട്. 12MP അൾട്രാ-വൈഡ് ലെൻസ് കൊടുത്തിരിക്കുന്നു. ഇതിൽ 12MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു. സ്മാർട്ട് HDR, നൈറ്റ് മോഡ്, നെക്സ്റ്റ്-ജനറേഷൻ പോർട്രെയ്റ്റ് തുടങ്ങിയ മെച്ചപ്പെടുത്തിയ ഫോട്ടോഗ്രാഫി ഫീച്ചറുകൾ ഐഫോൺ 15 ഹാൻഡ്സെറ്റിലുണ്ട്.
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്കുകൾ ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയ്ക്കാൻ കാരണമാകുന്നു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ഉൾപ്പെടുത്തുന്നു. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.
Also Read: Happy Diwali Deal: പകുതി വിലയ്ക്ക് Samsung Galaxy S24 5ജി വാങ്ങാം, ഫ്ലിപ്കാർട്ട് സ്പെഷ്യൽ ഓഫർ
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile