ഇന്ത്യയേക്കാൾ iPhone 17 Series ലാഭം അമേരിക്കയിലും ദുബൈയിലും! ഓരോ രാജ്യങ്ങളിലെയും വിശദമായ വില വിവരങ്ങൾ…
സെപ്റ്റംബർ 19 മുതൽ ഇന്ത്യയിലെ സ്റ്റോറുകളിൽ നിന്നും ഓൺലൈനിലും വാങ്ങാം
ഐഫോൺ 16 ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, പുതുമയോടെയാണ് ഐഫോൺ 17 സീരീസ് വന്നത്
ഇന്ത്യയിലാണോ വിദേശത്താണോ ഐഫോൺ 17 മോഡലുകൾക്ക് വില കുറവ്!
അങ്ങനെ iPhone 17 സീരീസിൽ നാല് സ്മാർട്ഫോണുകൾ പുറത്തിറക്കി. ഐഫോൺ 17, 17 Pro, 17 Pro Max കൂടാതെ iPhone Air എന്നീ നാല് പോണുകളാണ് സീരീസിലുണ്ടായിരുന്നത്. ഇത്തവണ ഡിസൈനിലും ക്യാമറയിലുമെല്ലാം വലിയ അപ്ഗ്രേഡ് കമ്പനി അവതരിപ്പിച്ചു. വലിയ മാറ്റമൊന്നുമില്ലല്ലോ എന്ന് പരാതി ഉയർത്തിയ ഐഫോൺ 16 ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, പുതുമയോടെയാണ് ഐഫോൺ 17 വന്നത്.
Surveyപുതിയ A19, A19 Pro ചിപ്പുകളാണ് ഐഫോൺ 17 സീരീസിന് കരുത്ത് പകരുന്നത്. എല്ലാ മോഡലുകളിലും ആപ്പിൾ 120Hz പ്രൊമോഷൻ OLED ഡിസ്പ്ലേയും കൊടുത്തിരിക്കുന്നു. ബേസിക് മോഡലിൽ 48MP ഡ്യുവൽ ഫ്യൂഷൻ ക്യാമറയും, Pro മോഡലുകളിൽ 48MP ട്രിപ്പിൾ ഫ്യൂഷൻ ക്യാമറയുമാണ് നൽകിയിരിക്കുന്നത്. 256GB സ്റ്റോറേജിലാണ് ഐഫോൺ 17 സീരീസുകൾ അവതരിപ്പിച്ചതെന്നും ഈ വർഷത്തെ ഐഫോണുകളുടെ പ്രത്യേകതയാണ്.
iPhone 17 വിൽപ്പന വിശദാംശങ്ങൾ
ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകളും സെപ്റ്റംബർ 12 മുതൽ പ്രീ ബുക്കിങ് ആരംഭിക്കുന്നു. സെപ്റ്റംബർ 19 മുതൽ ഇന്ത്യയിലെ സ്റ്റോറുകളിൽ നിന്നും ഓൺലൈനിലും ഐഫോൺ 17 മുതൽ പ്രോ മാക്സ് വരെ വാങ്ങാനാകും. സാധാരണ വിദേശത്തുള്ള സുഹൃത്തുക്കളും ബന്ധുക്കളും മുഖേന ഐഫോൺ 17 വാങ്ങുന്നവരുണ്ട്. എന്നാലിത്തവണ ഇന്ത്യയിൽ നിന്ന് ഫോൺ പർച്ചേസ് ചെയ്യുന്നതാണോ ലാഭം. പുതിയ ഐഫോണുകളുടെ ഇന്ത്യയിലെ വിലയും വിൽപ്പനയും അറിയണ്ടേ?
iPhone 17 എല്ലാ ഫോണുകളുടെയും ഇന്ത്യയിലെ വില
82,900 രൂപയാണ് ഐഫോൺ 17 സ്മാർട്ഫോണിന്റെ ഇന്ത്യയിലെ വില. 119,900 രൂപയാണ് ഐഫോൺ എയറിന്റെ വില. 17 പ്രോ ഹാൻഡ്സെറ്റിന് 1,34,900 രൂപയും, പ്രോ മാക്സ് ഫോണിന് 1,49,900 രൂപയുമാകുന്നു.
ഐഫോൺ 17 സീരീസിലെ ഏറ്റവും വില കുറഞ്ഞ യുഎസ്സിലാണ്. താരതമ്യേന ഏകദേശ വില തന്നെയാണ് ദുബായ് ഉൾപ്പെടെയുള്ള യുഎഇയിലും ഇന്ത്യയിലുമുണ്ട്. എന്നാൽ ഇംഗ്ലണ്ടിലുള്ളവർക്ക് ഇന്ത്യയിലേക്കാൾ കൂടിയ വിലയിൽ മാത്രമാണ് ഐഫോൺ 17 സീരീസ് ലഭിക്കുക.
ഐഫോൺ 17 ബേസിക് മോഡൽ വില
ഇന്ത്യയിലെ വില: Rs 82,900
യുഎസ് വില: Rs 70,500
യുഎഇ, ദുബായ് വില: Rs 81,700
യുകെ വില: Rs 87,900
വിയറ്റ്നാം വില: Rs 128,800
കാനഡ: Rs 72,000
സിംഗപ്പൂർ: 74,173 രൂപ
ചൈന: 79,786 രൂപ
ഓസ്ട്രേലിയ: 74,287 രൂപ
ഐഫോൺ എയർ വിവിധ രാജ്യങ്ങളിലെ വില
ഇന്ത്യയിലെ വില: Rs 119,900
യുഎസ് വില: Rs 88,200
യുഎഇ, ദുബായ് വില: Rs 103,300
യുകെ വില: Rs 109,900
വിയറ്റ്നാം വില: Rs 105,400
കാനഡ: Rs 92,300
സിംഗപ്പൂർ: 91,000 രൂപ
ചൈന: 106,400 രൂപ
ഓസ്ട്രേലിയ: 95,600 രൂപ
iPhone 17 Pro വില വിവരങ്ങൾ
ഇന്ത്യയിലെ വില: Rs 134,900
യുഎസ് വില: Rs 97,000
യുഎഇ, ദുബായ് വില: Rs 113,000
യുകെ വില: Rs 120,900
വിയറ്റ്നാം വില: Rs 115,500
കാനഡ: Rs 101,900
സിംഗപ്പൂർ: 99,600 രൂപ
ചൈന: 119,700 രൂപ
ഓസ്ട്രേലിയ: 106,100 രൂപ
ഐഫോൺ 17 പ്രോ മാക്സിന്റെ വില
ഇന്ത്യയിലെ വില: Rs 149,900
യുഎസ് വില: Rs 105,800
യുഎഇ, ദുബായ് വില: Rs 122,500
യുകെ വില: Rs 131,900
വിയറ്റ്നാം വില: Rs 125,400
കാനഡ: Rs 111,400
സിംഗപ്പൂർ: 107,600 രൂപ
ചൈന: 133,000 രൂപ
ഓസ്ട്രേലിയ: 116,200 രൂപ
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile