3 ജിബിയുടെ റാംമ്മിൽ ജിയോണി എലൈഫ് S6

3 ജിബിയുടെ റാംമ്മിൽ  ജിയോണി എലൈഫ് S6
HIGHLIGHTS

3000 രൂപയുടെ കുറവിൽ ജിയോണിയുടെ പുതിയ എലൈഫ് S-6

ജിയോണിയുടെ പുതിയ സ്മാർട്ട് മോഡൽ ആയ ജിയോണി എലൈഫ് s 6നു 3000 രൂപവരെ കുറവ് .19,999രൂപയിൽ നിന്നു 16999 രൂപയിലേക്കാണ് കുറച്ചത് .കഴിഞ്ഞ മാസമാണ് ഈ സ്മാർട്ട് ഫോൺ പുറത്തിറങ്ങിയത്.ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം . 5.5 സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്.സംരക്ഷണത്തിനു കോർണിങ് ഗൊറില്ല ഗ്ലാസ് 3 നൽകിയിരിക്കുന്നു .

4ജി സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് വിപണിയിൽ ഇറങ്ങിയിരിക്കുന്നത്.1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് . Android 5.1 Lollipop ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് ഇതിന്റെ പ്രവർത്തനം . 1.3 GHz octa core പ്രൊസസർ കൂടാതെ 3 ജിബിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കാൻ സഹായിക്കുന്ന റാംമ്മും ഇതിന്റെ മറ്റു സവിശേഷതകളിൽ ഒന്നാണ് .

32ജിബിയുടെ ഇന്റെർണൽ മെമ്മറിയും ,128 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി സപ്പോർട്ടും ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 3150 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പുറത്തിറങ്ങിയപ്പോൾ ഉള്ള വില 19999 രൂപയായിരുന്നു .എന്നാൽ ഇപ്പോൾ 16999 രൂപയ്ക്ക് ഇത് വിപണിയിൽ ലഭ്യമാകുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo