2019 ൽ പ്രതീക്ഷിക്കുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ
ഈ വർഷം പ്രതീക്ഷിക്കുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ
ഷവോമിയുടെ ഫോൾഡബിൾ ഫോണുകൾ
Surveyഹുവാവെയുടെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണുകൾ മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറങ്ങുന്നു എന്ന പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഇപ്പോൾ ഇതാ ഷവോമിയിൽ നിന്നും പുതിയ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ എത്തുന്നു .അതിന്റെ പുതിയ ഡിസൈനും ഇപ്പോൾ പുറത്തുവിടുകയുണ്ടായി .പുതിയ 3ഡി ടെക്ക്നോളജി ഉപയോഗിച്ചാണ് മടക്കാവുന്ന ഈ ഫോണുകൾ വിപണിയിൽ എത്തിക്കുന്നത് .കഴിഞ്ഞ ദിവസ്സം ആണ് ഫോൾഡബിൾ ഫോണുകളുടെ ഡിസൈൻ പുറത്തുവിട്ടത് .രണ്ടു സെക്ഷനുകളായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത് .ഷവോമി ഡ്യൂവൽ ഫ്ളക്സ് കൂടാതെ ഷവോമി MIX ഫ്ളക്സ് എന്നിവയാണിത് .
സാംസസങ്ങിന്റെ മടക്കാവുന്ന ഫോണുകൾ
സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഈ മാസം പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ഇതിനു മുന്നോടിയായി പുതിയ ടീസറുകളും പുറത്തുവിട്ടു .സാംസങ്ങിന്റെ ഗാലക്സി S10 സ്മാർട്ട് ഫോണുകൾക്ക് ഒപ്പമായിരിക്കും ഈ സ്മാർട്ട് ഫോണുകൾ എത്തുക .സാംസങ്ങ് ഗാലക്സിയുടെ 10 വാർഷികത്തിലാണ് ഈ പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നത് .ഈ ഫോൾഡബിൾ ഫോണുകൾക്ക് 7.3 കൂടാതെ 4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയായിരിക്കും എന്നാണ് സൂചനകൾ .എന്നാൽ ഈ മാസം തന്നെയാണ് ഹുവാവെയുടെ ഫോൾഡബിൾ ഫോണുകളും പുറത്തിറങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .
ഹുവാവെയുടെ ഫോൾഡബിൾ ഫോണുകൾ
ഈ വർഷം ഉപഭോതാക്കൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് 5ജി സ്മാർട്ട് ഫോണുകൾക്ക് വേണ്ടിയാണു .എന്നാൽ ഇപ്പോൾ ഇതാ ഹുവാവെയുടെ ശ്രേണിയിൽ നിന്നും 5ജി സ്മാർട്ട് ഫോണുകൾ ഫെബ്രുവരിയിൽ തന്നെ ലോകവിപണിയിൽ എത്തുന്നു .ഹുവാവെയുടെ ഫോൾഡബിൾ 5ജി സ്മാർട്ട് ഫോണുകളാണ് ഈ മാസം നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കുന്ന വിവരം ട്വിറ്റർ അകൗണ്ടിൽ കൂടിത്തന്നെ ഹുവാവെ അറിയിച്ചിരിക്കുന്നത് .
ഫെബ്രുവരി 25 മുതൽ ഫെബ്രുവരി 28 വരെയാണ് മൊബൈൽ വേൾഡ് കോൺഗ്രസ് ബാഴ്സിലോണയിൽ നടക്കുന്നത് .ഇപ്പോൾ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 7.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് .ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം .
സോണിയുടെ ഫോൾഡബിൾ ഫോണുകൾ
ഈ വർഷം സോണിയിൽ നിന്നും ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നുണ്ട് .ഇതിന്റെ ഡിസൈൻ ഇപ്പോൾ ലീക്ക് ചെയ്യുകയുണ്ടായി .എന്നാൽ ഇതിന്റെ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .
Experienced Social Media And Content Marketing Specialist View Full Profile




