ഐഫോൺ പ്രേമികളേ, ഫ്ലിപ്കാർട്ടിൽ 8000 രൂപ ബാങ്ക് ഡിസ്‌കൗണ്ടിൽ ഈ iPhone സ്വന്തമാക്കാം

പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമായി മാറിയ ആപ്പിളിന്റെ കരുത്തുറ്റ മോഡലാണ് iPhone 17 Pro. പ്രമുഖ ഇ-കൊമേഴ്‌സ് ഭീമന്മാരായ ഫ്ലിപ്കാർട്ട് അവതരിപ്പിക്കുന്ന പ്രത്യേക സ്വാതന്ത്ര്യദിന വില്പനയിലാണ് ഓഫർ. എ20 ചിപ്പുള്ള ഐഫോൺ 17 പ്രോ ഫ്ലിപ്കാർട്ടിലെ ഓഫറിലൂടെ വിലക്കുറവിൽ വാങ്ങിക്കാം. തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 8,000 രൂപയുടെ ഇൻസ്റ്റന്റ് ഫ്ലാറ്റ് ഡിസ്‌കൗണ്ടും ഫ്ലിപ്കാർട്ട് തരുന്നു. എക്സ്ചേഞ്ച് ബോണസ് കൂടി കൃത്യമായി വിനിയോഗിച്ചാൽ വളരെ വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാം. സ്റ്റൈലിഷ് ഡിസൈനിലുള്ള ഐഫോൺ 17 പ്രോയുടെ സവിശേഷതകളും ഇന്ത്യയിലെ ഓഫറുകളും അറിയാം.

iPhone 17 Pro Price Deal Flipkart

1,34,900 രൂപയ്ക്ക് ലോഞ്ച് ചെയ്ത സ്മാർട്ട് ഫോണാണ് ഐഫോൺ 17 പ്രോ. 256 ജിബി സ്റ്റോറേജുള്ള ഐഫോണിന് ഫ്ലിപ്കാർട്ട് സെയിലിലൂടെ 1,26,900 രൂപയാണ് വില. ലോഞ്ച് വിലയിൽ നിന്ന് 8000 രൂപ ഇളവും ഫ്ലിപ്കാർട്ട് തരുന്നു.

54400 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഐഫോൺ 17 പ്രോയ്ക്ക് ലഭ്യമാണ്. 8000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ സ്വന്തമാക്കാം. ഇങ്ങനെ ഐഫോൺ 17 പ്രോ എക്സ്ചേഞ്ചില്ലാതെ 1,22,900 രൂപയ്ക്ക് വാങ്ങിക്കാം. 36 മാസത്തേക്ക് ആകർഷകമായ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 4462 രൂപയുടെ മികച്ച ഇഎംഐ ഡീലാണ് ഐഫോൺ 17 പ്രോയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്.

ഐഫോൺ 17 പ്രോ സവിശേഷതകൾ

6.3 ഇഞ്ച് OLED ഡിസ്‌പ്ലേയുള്ള ഫോണാണ് ഐഫോൺ 17 പ്രോ. ഇതിൽ ആപ്പിളിന്റെ A19 ചിപ്പിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

Also Read: വില കൂടിയെങ്കിലും പെർഫോമൻസിൽ പുലിയാണ് Google Pixel Watch 5; പ്രൊസസറും ഫീച്ചറുകളും അറിയാം

ഫോട്ടോഗ്രാഫിക്കായി മൂന്ന് 48MP ക്യാമറകളുള്ള പിൻഭാഗത്തുണ്ട്. ഫോണിന് പിൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 18MP മുൻ ക്യാമറയും നൽകിയിട്ടുണ്ട്. 3,988mAh ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ ഐഫോൺ 17 പ്രോയ്ക്ക് IP68 റേറ്റിംഗുമുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :