ബമ്പർ സ്മാർട്ട് ഫോൺ ഓഫർ ;റിയൽമി 8 ഇതാ 13299 രൂപയ്ക്ക് വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇലട്രോണിക്സ് സെയിൽ
മെയ് 21 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ നിലവിൽ ലഭിക്കുന്നത്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകളും അതുപോലെ തന്നെ മറ്റു ഇലട്രോണിക്സ് ഉത്പന്നങ്ങളും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ മറ്റു EMI ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .HDFC കാർഡുകൾക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .മെയ് 21 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഇപ്പോൾ റിയൽമിയുടെ 8 സ്മാർട്ട് ഫോണുകൾ HDFC ക്യാഷ് ബാക്കിലൂടെ 13299 രൂപയ്ക്ക് വാങ്ങിക്കാം .
Surveyറിയൽമിയുടെ 8 ഫീച്ചറുകൾ
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4 ഇഞ്ചിന്റെ ഫുൾ HD സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G95 SoC ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 64 മെഗാപിക്സൽ ക്വാഡ് ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .
64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ 5000mah ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .14999 രൂപയാണ് ഇതിന്റെ ആരംഭ വില .ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത്തരത്തിൽ 13299 രൂപയ്ക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
