അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M2 ഇപ്പോൾ 11999 രൂപയ്ക്ക് വാങ്ങിക്കാം

Updated on 18-Feb-2019
HIGHLIGHTS

അസൂസിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ്

 

അസൂസിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭ്യമാകുന്നത് .മൊബൈൽ ബൊണാൻസാ എന്ന ഓഫറുകളാണ് ഈ കാലയളവുകളിൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ആക്സിസ് കാർഡുകൾ ഉപയോഗിച്ച് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ നോ കോസ്റ്റ് EMI ലൂടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .അസൂസിന്റെ ഏറ്റവും പുതിയ മാക്സ് പ്രൊ M2 ഈ ഓഫറുകളിൽ 11999 രൂപയ്ക്കും കൂടാതെ അസൂസിന്റെ മാക്സ് പ്രൊ M1 ഈ ഓഫറുകളിൽ 8499 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നു .

6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . കൂടാതെ Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .3GB RAM / 32GB സ്റ്റോറേജ് , 4GB RAM / 64GB സ്റ്റോറേജ് ,കൂടാതെ  6GB RAM / 64GB സ്റ്റോറേജ് എന്നി വേരിയന്റുകളാണ് .ഇപ്പോൾ ടൈറ്റാനിയം എഡിഷനുകളും 3 ജിബി റാം വേരിയന്റുകൾ മുതൽ 6 ജിബി റാം വേരിയന്റുകൾവരെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3ജിബി റാം വേരിയന്റുകൾ 12999 രൂപമുതൽ ടൈറ്റാനിയം എഡിഷനുകൾ ലഭിക്കുന്നു .

ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഡ്യൂവൽ VoLTE ഇതിൽ ഉപയോഗിക്കാം .കൂടാതെ ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .2 ദിവസ്സംവരെ ബാറ്ററി ലൈഫ് നിൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത് .12999 രൂപ ,14999 രൂപ കൂടാതെ 16999 രൂപ എന്നിങ്ങനെയാണ് ഈ മൂന്നു വേരിയന്റുകളുടെ വില .10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കോടെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :