അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M2 ഇപ്പോൾ 11999 രൂപയ്ക്ക് വാങ്ങിക്കാം
അസൂസിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ്
Surveyഅസൂസിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭ്യമാകുന്നത് .മൊബൈൽ ബൊണാൻസാ എന്ന ഓഫറുകളാണ് ഈ കാലയളവുകളിൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ആക്സിസ് കാർഡുകൾ ഉപയോഗിച്ച് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ നോ കോസ്റ്റ് EMI ലൂടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .അസൂസിന്റെ ഏറ്റവും പുതിയ മാക്സ് പ്രൊ M2 ഈ ഓഫറുകളിൽ 11999 രൂപയ്ക്കും കൂടാതെ അസൂസിന്റെ മാക്സ് പ്രൊ M1 ഈ ഓഫറുകളിൽ 8499 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നു .
6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . കൂടാതെ Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .3GB RAM / 32GB സ്റ്റോറേജ് , 4GB RAM / 64GB സ്റ്റോറേജ് ,കൂടാതെ 6GB RAM / 64GB സ്റ്റോറേജ് എന്നി വേരിയന്റുകളാണ് .ഇപ്പോൾ ടൈറ്റാനിയം എഡിഷനുകളും 3 ജിബി റാം വേരിയന്റുകൾ മുതൽ 6 ജിബി റാം വേരിയന്റുകൾവരെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3ജിബി റാം വേരിയന്റുകൾ 12999 രൂപമുതൽ ടൈറ്റാനിയം എഡിഷനുകൾ ലഭിക്കുന്നു .
ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഡ്യൂവൽ VoLTE ഇതിൽ ഉപയോഗിക്കാം .കൂടാതെ ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .2 ദിവസ്സംവരെ ബാറ്ററി ലൈഫ് നിൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത് .12999 രൂപ ,14999 രൂപ കൂടാതെ 16999 രൂപ എന്നിങ്ങനെയാണ് ഈ മൂന്നു വേരിയന്റുകളുടെ വില .10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കോടെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
