EXCLUSIVE: ഇന്ത്യൻ വിപണി കീഴടക്കാൻ iVoomi സ്മാർട്ട് ഫോണുകൾ എത്തുന്നു

EXCLUSIVE: ഇന്ത്യൻ വിപണി കീഴടക്കാൻ iVoomi സ്മാർട്ട് ഫോണുകൾ എത്തുന്നു
HIGHLIGHTS

iVoomi 22 എന്ന മോഡലാണ് 4000mAh ന്റെ ബാറ്ററി കരുത്തിൽ എത്തുന്നത്

iVoomiയുടെ  പുതിയ മോഡലുകളിൽ ഒന്നാണ് iVoomi 22 .ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ കൂട്ടത്തിലേക്കു പുതിയ മോഡലുകളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ iVoomi .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .കൂടുതൽ സവിശേഷതകൾ മനസ്സിലാക്കാം .

ഉടൻ വിപണിയിൽ പുറത്തിറക്കുന്ന iVoomiയുടെ ഒരു മോഡലാണ് iVoomi 22.ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക്  നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .ഒരു പാട് തരത്തിലുള്ള ടെസ്റ്റുകൾ കഴിഞ്ഞാണ് ഇത് വിപണിയിൽ എത്തുന്നത് .Air Quality ൽ ആണ് ഇത് പുറത്തിറങ്ങുന്നത് .

ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയെങ്കിൽ 3 ജിബിയുടെ റാം ആണ് iVoomi 22 നു നൽകിയിരിക്കുന്നത് .കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടതയെ ആൻഡ്രോയിഡിന്റെ പുതിയ വേർഷനിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോൺ പുറത്തിറങ്ങുന്നത് 18:9 ഡിസ്പ്ലേ റെഷിയോയിലാണ് .

3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് ഉള്ളതുകൊണ്ട് അത്യാവിശ്യം മികച്ച പെർഫോമൻസ് ഈ സ്മാർട്ട് ഫോണിൽ നിന്നും ഉപഭോതാക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .4G VoLTE സപ്പോർട്ടോടുകൂടിയാണ് iVoomi 22 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .4000mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും iVoomi 22 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

മെയ് മാസത്തിൽ പുറത്തിറങ്ങുമെന്നാണ് സൂചനകൾ .നിലവിൽ ഷവോമിയുടെയും കൂടാതെ ഹുവാവെയുടെയും ബഡ്ജറ്റ് സ്മാർട്ട്  ഫോണുകളെ മറികടക്കാൻ iVoomi 22 സ്മാർട്ട് ഫോണുകൾക്ക് ആകുമോ .ഈ സ്മാർട്ട് ഫോണിന്റെ വിലയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Ashwani Kumar

Ashwani Kumar

अश्वनी कुमार डिजिट हिन्दी में पिछले 7 सालों से काम कर रहे हैं! वर्तमान में अश्वनी कुमार डिजिट हिन्दी के साथ सहायक-संपादक के तौर पर काम कर रहे हैं। View Full Profile

Digit.in
Logo
Digit.in
Logo