888 രൂപയുടെ 3 G സ്മാർട്ട്‌ ഫോണുമായി ഡോകോസ്

Highlights

888 രൂപയ്ക്കു നിങ്ങളുടെ കയ്യിൽ ഇനി ഒരു കൊച്ചു സ്മാർട്ട്‌ ഫോൺ

888 രൂപയുടെ 3 G സ്മാർട്ട്‌ ഫോണുമായി ഡോകോസ്

ജയ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡോകോസ് എന്ന കമ്പനിയാണ് വെറും 888 രൂപയ്ക്ക ഡോക്‌സ് എക്‌സ് 1 എന്ന എന്‍ട്രി ലെവൽ സ്മാർട് ഫോണിന് പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. മെയ് 2 മുതല്‍ ഫോണ്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

 

4 ഇഞ്ച് WVGA ഡിസ്‌പ്ലെയോട് കൂടി വരുന്ന ഡോകോസ് x 1 സ്മാർട്ട് ഫോണിന് 1.2 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ഡ്യുവൽ കോർ പ്രൊസസ്സർ , 1 ജിബി റാം, 4 ജിബി റോം, 32 ജിബി വരെ എക്‌സ്പാന്‍ഡബിൾ മെമ്മറി, 2 എംപി പിന്‍ക്യാമറ, 0.2 എംപി മുന്‍ ക്യാമറ, 1300 എംഎഎച്ച് ബാറ്ററി എന്നിവയാണുള്ളത്.ഡോകോസ് കമ്പനിയെ നിരവധി സംശയങ്ങൾ ഇപ്പോഴും നിലനില്‍ക്കുന്നതിനാൽ ജാഗ്രത പാലിക്കാൻ വിദഗ്ധർ നിർദേശം നല്‍കിയിട്ടുണ്ട്.

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile