5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ & ഡ്യൂവൽ പിൻ ക്യാമറയിൽ Coolpad Note 8,വില 9999

HIGHLIGHTS

Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളോടെ വാങ്ങിക്കാം

 

 

മികച്ച സവിശേഷതകൾ കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതാണ് .അതിനു ഏറ്റവും വലിയ ഉദാഹരണം കൂൾപാഡ്‌ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പുതിയ സ്മാർട്ട് ഫോൺ തന്നെയാണ് .18.9 റേഷിയോയിലും കൂടാതെ ഡ്യൂവൽ പിൻ ക്യാമറയിലുമൊക്കെയാണ് ഈ  സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളോടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 9999 രൂപയാണ് .ഇതിന്റെ മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഇതിന്റയെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .Quad-core MediaTek MTK6750T പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ  ഏറ്റവും പുതിയ   Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിബിയുടെ റാം ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .അതുപോലെതന്നെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .128 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഡ്യൂവൽ പിൻ ക്യാമറയിലാണ് Coolpad Note 8 പുറത്തിറക്കിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി  ക്യാമറകളും ഇതിനുണ്ട് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . 4,000mAh ന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .8 മണിക്കൂർ വരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 9999 രൂപയാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :