35000 രൂപ ഡിസ്കൗണ്ടിൽ പ്രീമിയം Samsung Galaxy 5G Flipkart ദീപാവലി 2025 ഓഫറിൽ!

35000 രൂപ ഡിസ്കൗണ്ടിൽ പ്രീമിയം Samsung Galaxy 5G Flipkart ദീപാവലി 2025 ഓഫറിൽ!

വലിയ ചെലവാകരുത്, എന്നാൽ കിടിലനൊരു സ്മാർട്ഫോൺ ഇതല്ലേ നിങ്ങൾ അന്വേഷിക്കുന്നത്. അങ്ങനെയെങ്കിൽ 40000 രൂപയിൽ താഴെ Samsung Galaxy S24 5G തന്നെ വാങ്ങാം. Flipkart ഇപ്പോൾ സംഘടിപ്പിച്ചിട്ടുള്ള ബിഗ് ബാങ് ദീപാവലി സെയിലിലാണ് ഓഫർ. സാംസങ് ഗാലക്സി ബ്രാൻഡിൽ നിന്നുള്ള പ്രമുഖ പ്രീമിയം ഫോണാണിത്. ട്രിപ്പിൾ ക്യാമറയും അമോലെഡ് ഡിസ്പ്ലേയും കരുത്തുറ്റ ബാറ്ററിയുമാണ് ഫോണിലുള്ളത്. ഫ്ലിപ്കാർട്ട് ദീപാവലി ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S24 5G price on Flipkart India

ഫ്ലിപ്കാർട്ടിൽ സാംസങ് ഗാലക്‌സി എസ്24 5ജി കൂറ്റൻ ഇളവിലാണ് വിൽപ്പനയ്ക്ക് ലഭ്യമാണ്. പ്രാരംഭ ലോഞ്ച് വിലയേക്കാൾ 35,000 രൂപയുടെ ഇളവാണ് ലഭിക്കുന്നത്. ഈ പ്രീമിയം സെറ്റിന് ആകർഷകമായ എക്സ്ചേഞ്ച്, ഇഎംഐ ഡീലും ലഭ്യമാണ്.

8ജിബി റാമും, 128 GB സ്റ്റോറേജുമുള്ള ഗാലക്സി സ്മാർട്ഫോണിനാണ് ഇളവ്. 46 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ഫ്ലിപ്കാർട്ട് തരുന്നു. ഇങ്ങനെ ഫോൺ 39,999 രൂപയ്ക്ക് ലഭ്യമാകും.

ആമസോണിൽ വരെ ഈ ഫോൺ 41000 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് അല്ലെങ്കിൽ എസ്ബിഐ ഫ്ലിപ്കാർട്ട് കാർഡുകൾ പോലുള്ള ക്രെഡിറ്റ് കാർഡുകൾ വഴി കൂടുതൽ ഇളവുണ്ട്. 5 ശതമാനം അധിക ബാങ്ക് കിഴിവും ലഭിക്കും.

ഇതിന് പുറമെ സ്മാർട്ഫോൺ പ്രതിമാസം 6,667 രൂപയിൽ വാങ്ങിക്കാം. ഇത് സാംസങ് ഗാലക്സി എസ്24 5ജിയ്ക്ക് ലഭിക്കാനുള്ള മികച്ച ഇഎംഐ ഓപ്ഷനാണ്. വളരെ മികച്ച എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് തരുന്നു. ഇങ്ങനെ പഴയ സ്മാർട്ഫോൺ മാറ്റി വാങ്ങുമ്പോൾ 38,930 രൂപ വരെ ഓഫർ നേടാം.

samsung galaxy

സാംസങ് ഗാലക്സി എസ്24 5ജി സ്പെസിഫിക്കേഷൻ എന്തെല്ലാം?

120Hz റിഫ്രഷ് റേറ്റും 2,600 nits പീക്ക് ബ്രൈറ്റ്‌നസും ഉള്ള ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേ്ക്ക് 6.2 ഇഞ്ച് വലിപ്പമാണ്. സാംസങ് ഗാലക്സി എസ്24 5ജിയിൽ AMOLED പാനൽ നൽകിയിരിക്കുന്നു.

ഈ സ്മാർട്ഫോണിന് കരുത്തുറ്റ പെർഫോമൻസ് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ്. 8GB വരെ റാമും 512GB സ്റ്റോറേജും ഉള്ള ഫോണുകളാണ് ഈ മോഡലിൽ പുറത്തിറക്കിയത്.

ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ്ങിന്റെ ഈ പ്രീമിയം ഹാൻഡ്സെറ്റിലുള്ളത്. OIS സപ്പോർട്ടും 8K വീഡിയോ റെക്കോർഡിംഗ് കപ്പാസിറ്റിയുമുള്ള 50MP പ്രൈമറി സെൻസറുണ്ട്. ഇതിൽ 12MP അൾട്രാവൈഡ് ലെൻസും, 10MP ടെലിഫോട്ടോ ലെൻസും പിൻവശത്ത് സെറ്റ് ചെയ്തിട്ടുണ്ട്. സ്മാർട്ഫോണിന്റെ മുൻവശത്ത് 12MP ഫ്രണ്ട് ക്യാമറയുണ്ട്.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ 8 ആണ് സാംസങ് 5ജിയിലെ സോഫ്റ്റ് വെയർ. ഇതിൽ 4,000 mAh ബാറ്ററിയും 25W വയർഡ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു.

Wi-Fi 6, ബ്ലൂടൂത്ത് 5.3, NFC എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിൽ ലഭ്യമാണ്. ഇതിൽ USB 3.2 Gen 1 ടൈപ്പ്-C പോർട്ടാണുള്ളത്. ഫയൽ ട്രാൻസ്ഫറിനും മൊബൈൽ ചാർജാക്കുന്നതിനും ടൈപ്പ് സി സഹായിക്കും. IP68 സർട്ടിഫിക്കേഷനിലൂടെ മികച്ച ഡ്യൂറബിലിറ്റിയും ഇതിൽ ലഭിക്കും.

Also Read: Motorola Edge 60 Fusion വീണ്ടും ഓഫറിൽ, Rs 20000 താഴേയ്ക്ക് 68W ചാർജിങ് ഫോൺ വില കുറച്ചു!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo