20k രൂപയ്ക്ക് താഴെ നിങ്ങൾക്ക് ലഭിക്കുന്ന ഏതൊക്കെയാണെന്ന് അറിയണ്ടേ?
20k രൂപയ്ക്ക് താഴെ നിങ്ങൾക്ക് പർച്ചേസ് ചെയ്യാവുന്ന മികച്ച സ്മാർട്ഫോണുകൾ ഏതൊക്കെയാണെന്നോ? സ്റ്റൈലിലും പവറിലും ഫോട്ടോഗ്രാഫി എക്സ്പീരിയൻസിലും മികച്ച പെർഫോമൻസ് തരുന്ന ഫോണുകളറിയണ്ടേ! Samsung, ഓപ്പോ, Vivo, റെഡ്മി, റിയൽമി പോലുള്ള ബ്രാൻഡുകളിലെ ഫോണുകൾ ലിസ്റ്റിലുണ്ട്. ഈ സ്മാർട്ഫോണുകളുടെ ഫീച്ചറുകളും വിലയും പരിശോധിക്കാം.
SurveyAlso read: Best Phones Under 20000
Best Phones 2025
ലിസ്റ്റിൽ ആദ്യത്തേത് Samsung Galaxy A35 5G ആണ്. ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുള്ള ഫോണിന് 6.6 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്‌പ്ലേയുണ്ട്. 120Hz റിഫ്രഷ് റേറ്റും സാംസങ് ഫോണിലുണ്ട്. കമ്പനിയുടെ തന്നെ എക്‌സിനോസ് 1380 പ്രോസസറാണ് ഇതിലുള്ളത്.
50MP + 8MP + 5MP ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. ഫോണിൽ 13MP ഫ്രണ്ട് ക്യാമറയുമുണ്ട്. 25W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000 mAh ബാറ്ററിയും ഹാൻഡ്സെറ്റിലുണ്ട്. 18860 രൂപയ്ക്ക് ആമസോണിൽ ഫോൺ ലഭ്യമാണ്.

Vivo T4R 5G
ഈ വിവോ ഹാൻഡ്സെറ്റിൽ 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്. വിവോ ടി4ആറിൽ 120Hz റിഫ്രഷ് റേറ്റുണ്ട്. ഇത് മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. ഫോണിൽ മികച്ച ഫോട്ടോഗ്രാഫി നൽകുന്നത് ഡ്യുവൽ ക്യാമറയാണ്. 50MP + 2MP ചേർന്നതാണ് ക്യാമറ. ഹാൻഡ്സെറ്റിൽ 32MP ഫ്രണ്ട് ക്യാമറയുമുണ്ട്. 44W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5700 mAh ബാറ്ററിയും വിവോ ടി4ആറിലുണ്ട്. 19499 രൂപയാണ് ഇതിന്റെ ഓൺലൈൻ വില.
റെഡ്മി നോട്ട് 14 പ്രോ
റെഡ്മി നോട്ട് 14 പ്രോയ്ക്ക് 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഇതിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുണ്ട്. ഡി 120Hz റിഫ്രഷ് റേറ്റും ഉണ്ട്, കൂടാതെ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ പ്രോസസറും ഇതിൽ പ്രവർത്തിക്കുന്നു. ക്യാമറകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഹാൻഡ്‌സെറ്റിന് 50MP + 8MP + 2MP പിൻ ക്യാമറ, 20MP മുൻ ക്യാമറ, 45W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5500 mAh ബാറ്ററി എന്നിവയുണ്ട്. 18,499 രൂപയാണ് ഇപ്പോഴത്തെ വില.
Also Read: 26000 രൂപ ഡിസ്കൗണ്ടിൽ 50MP Triple ക്യാമറ Samsung Galaxy S24 സ്പെഷ്യൽ സ്മാർട്ഫോൺ വാങ്ങിക്കാം
Best Phones 2025: Realme P3 Ultra
6.83 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്രാ പ്രോസസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 50MP + 8MP ഡ്യുവൽ ക്യാമറ യൂണിറ്റുണ്ട്. 16MP ഫ്രണ്ട് ക്യാമറയും, 80W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6000 mAh ബാറ്ററിയും ഫോണിലുണ്ട്. 21999 രൂപയാണ് ഫോണിന്റെ വില.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile