6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ അസൂസിന്റെ സെൻഫോൺ 5z ഫ്ലിപ്പ്കാർട്ടിൽ എത്തുന്നു

Updated on 27-Jun-2018
HIGHLIGHTS

പെർഫോമൻസിന്റെ കരുത്തിൽ അസൂസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ

 

അസൂസിന്റെ ഏറ്റവും പുതിയ സെൻഫോൺ 5z ലോകവിപണിയിൽ പുറത്തിറക്കി .ജൂലൈ 4 മുതൽ ഇത് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നതാണ് .ഈ മോഡലുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ വലിയ ഡിസ്‌പ്ലേയും കൂടാതെ ഇതിന്റെ ആന്തരിക സവിശേഷതകളുമാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

6.2 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080 x 2246 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .കൂടാതെ ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് 18.9 റേഷിയെയും നൽകിയിരിക്കുന്നു .ഡിസ്‌പ്ലേയുടെ സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസും ഉപയോഗിച്ചിരിക്കുന്നു .402 ppi ഡെൻസിറ്റിയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ പെർഫോമൻസിനെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Qualcomm SDM845 Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 (Oreo)
ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇതിന്റെ പെർഫോമൻസിനു കൂടുതൽ സഹകയമാകുന്നത് ഇതിന്റെ ആന്തരിക സവിശേഷതകൾ തന്നെയാണ് .4 ,6 ,8 ജിബിയുടെ റാം  ആണ് അസൂസിന്റെ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

കൂടാതെ 64ജിബി ,128 ജിബി ,256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് പുറത്തിറങ്ങുന്നത് .400 ജിബിവരെ ഇതിന്റെ മെമ്മറി നിങ്ങൾക്ക് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .മൾട്ടി ടച്ച് ഫിംഗർ പ്രിന്റ് സെൻസർ ,4ജി LTE എന്നിവ ഇതിന്റെ മറ്റു സവിശേഷതകളിൽ ഉൾപ്പെടുന്നവയാണ് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ്  ഇതിനുള്ളത് .

3300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ലോക വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി കഴിഞ്ഞിരിക്കുന്നു .ജൂലൈ 4 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അസൂസ് സെൻഫോൺ Ares എത്തുന്നു 

അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M1 എന്ന മോഡലിന് ശേഷം അസൂസ് പുറത്തിറക്കുന്ന മറ്റൊരു മോഡലാണ് അസൂസ് സെൻഫോൺ Ares.ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ആന്തരിക സവിശേഷതകൾ തന്നെയാണ് .8 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

5.7 ഇഞ്ചിന്റെ സൂപ്പർ  AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .1440 x 2560 ന്റെ QHD റെസലൂഷൻ ആണ്  നൽകിയിരിക്കുന്നത് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 821പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോ ഇതിനു നൽകിയിരിക്കുന്നു .AR കൂടാതെ VR സവിശേഷതകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് പുറത്തിറക്കുന്നത് .

ഇതിന്റെ ആന്തരിക സവിശേഷതകകളാണ്  ഈ സ്മാർട്ട് ഫോണുകൾക്ക് ഒരു ശക്തി നൽകുന്നത് എന്നുപറയാം .കാരണം ഈ സ്മാർട്ട് ഫോണുകൾക്ക്  8 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 2TB വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി ശേഷിയും ഇതിനുണ്ട് .അതുകൊണ്ടുതന്നെ മികച്ച പെർഫോമൻസ് കാഴ്ചവെക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .23 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .

എന്നാൽ ഈ സ്മാർട്ട് ഫോണുകൾ അസ്യൂസ് കഴിഞ്ഞ വർഷം പുറത്തിറക്കിയ സെൻഫോൺ AR എന്ന ഫോണുകൾക്ക് സമാനമ്മായതാണ് .ഇതിന്റെ വിലയെക്കുറിച്ചുപറയുകയാണെങ്കിൽ TWD 9,999 അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ 23000 രൂപയ്ക്ക് അടുത്തുവരും .VR കൂടാതെ  ARകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കുന്ന ഈ സ്മാർട്ട് ഫോൺ ഉടൻതന്നെ വിപണിയിൽ എത്തുന്നു .

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :