512 ജിബിയുടെ സ്റ്റോറേജിൽ അസൂസിന്റെ ROG എത്തുന്നു

മുഖേനെ Team Digit | പ്രസിദ്ധീകരിച്ചു 05 Jul 2018
HIGHLIGHTS
  • പുതിയ ഗെയിമിങ് സ്മാർട്ട് ഫോണുകളുമായി അസൂസ്

512 ജിബിയുടെ സ്റ്റോറേജിൽ അസൂസിന്റെ ROG എത്തുന്നു
512 ജിബിയുടെ സ്റ്റോറേജിൽ അസൂസിന്റെ ROG എത്തുന്നു

ഗെയിമിങ്ങിനു മുൻഗണന നൽകികൊണ്ട് അസൂസ് പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്  ഫോൺ ആണ് ROG .അസൂസിന്റെ സെൻഫോൺ 5Z എന്ന മോഡലുകൾക്ക് തൊട്ടുപിന്നാലെയാണ് ROG സ്മാർട്ട് ഫോണുകൾ എത്തുന്നത് .ഈ സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകൾ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .8 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങുന്നത് .കൂടുതൽ സവിശേഷതകൾ മനസ്സിലാക്കാം .

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .ഗെയിം കളിക്കുന്നതിനു ഇത് വളരെ സഹായകവുമാകുന്നു .2.96GHz octa-core Qualcomm Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .റേസർ സ്മാർട്ട് ഫോൺ ,ഷവോമിയുടെ ബ്ലാക്ക് ഷാർക്ക് എന്നി ഗെയിമിങ് സ്മാർട്ട് ഫോണുകൾക്ക് ഒരു വെല്ലുവിളി തന്നെയാകും അസൂസിന്റെ ROG എന്ന മോഡൽ .8 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4000 mahന്റെ കരുത്തിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .ഈ വർഷം അവസാനത്തോടുകൂടി ഈ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നു .എല്ലാ തരത്തിലുള്ള ഗെയിമുകളും മികച്ച പെർഫോമൻസോടെ കളിക്കുവാൻ സാധിക്കും എന്നാണ് കമ്പനി പറയുന്നത് .

സെൻഫോൺ 5z

അസൂസിന്റെ ഏറ്റവും പുതിയ സെൻഫോൺ 5z ലോകവിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്  .മൂന്ന് വേരിയന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്  .ഈ മോഡലുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ വലിയ ഡിസ്‌പ്ലേയും കൂടാതെ ഇതിന്റെ ആന്തരിക സവിശേഷതകളുമാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

6.2 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080 x 2246 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .കൂടാതെ ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് 18.9 റേഷിയെയും നൽകിയിരിക്കുന്നു .ഡിസ്‌പ്ലേയുടെ സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസും ഉപയോഗിച്ചിരിക്കുന്നു .402 ppi ഡെൻസിറ്റിയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ പെർഫോമൻസിനെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Qualcomm SDM845 Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 (Oreo)
ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇതിന്റെ പെർഫോമൻസിനു കൂടുതൽ സഹകയമാകുന്നത് ഇതിന്റെ ആന്തരിക സവിശേഷതകൾ തന്നെയാണ് .4 ,6 ,8 ജിബിയുടെ റാം  ആണ് അസൂസിന്റെ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

കൂടാതെ 64ജിബി ,128 ജിബി ,256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് പുറത്തിറങ്ങുന്നത് .400 ജിബിവരെ ഇതിന്റെ മെമ്മറി നിങ്ങൾക്ക് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .മൾട്ടി ടച്ച് ഫിംഗർ പ്രിന്റ് സെൻസർ ,4ജി LTE എന്നിവ ഇതിന്റെ മറ്റു സവിശേഷതകളിൽ ഉൾപ്പെടുന്നവയാണ് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ്  ഇതിനുള്ളത് .

3300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ലോക വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി കഴിഞ്ഞിരിക്കുന്നു . ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ജൂലൈ 9 നു  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .29999 & 32999 രൂപ മുതൽ 36999 രൂപവരെയാണ് ഇതിന്റെ വില വരുന്നത് ..

 

ASUS ROG G703 (G703GI) Key Specs, Price and Launch Date

Price: ₹499990
Release Date: 07 May 2018
Variant: None
Market Status: Launched

Key Specs

  • OS OS
    NA
  • Display Display
    NA
  • Processor Processor
    NA
Team Digit
Team Digit

Email Email Team Digit

Follow Us Facebook Logo Facebook Logo Facebook Logo

About Me: All of us are better than one of us. Read the detailed BIO to know more about Team Digit Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
₹ 13499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
DMCA.com Protection Status